Latest NewsIndia

ബി.ജെ.പി നേതൃത്വത്തില്‍ അഴിച്ചുപണി: കേരളത്തിന്റെ ചുമതല പ്രകാശ് ജാവദേക്കറിന്

ഡൽഹി: ബിജെപി നേതൃത്വത്തില്‍ അഴിച്ചുപണി. കേരളം, പഞ്ചാബ്, തെലങ്കാന, ചണ്ഡീഗഡ്, ഗുജറാത്ത്, രാജസ്ഥാന്‍ തുടങ്ങി 15 ഇടങ്ങളിലേക്കാണ് പുതിയ ചുമതലക്കാരെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കി. മുന്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിനാണ് കേരള ബി.ജെ.പി ഘടകത്തിന്റെ ചുമതല. കേരളത്തിന്റെ സഹചുമതല വഹിക്കുന്ന ഡോ. രാധാ മോഹന്‍ അഗര്‍വാളിനാണ് ലക്ഷദ്വീപിന്റെ ചുമതലയും നൽകിയിട്ടുള്ളത്.

അസം മുന്‍ മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിന് ഹരിയാനയുടേയും മംഗള്‍ പാണ്ഡെയ്ക്ക് ബംഗാളിന്റെ ചുമതലയും നല്‍കിയിട്ടുണ്ട്. വിജയ്ഭായ് രൂപാണി എം.എല്‍.എയ്ക്ക് പഞ്ചാബിന്റെയും ഛണ്ഡീഗഡിന്റെയും ചുമതലുണ്ട്. വിനോദ് താവ്‌ഡെയ്ക്കാണ് ബിഹാറിന്റെ ചുമതല.

വിദൂര വിദ്യാഭ്യാസത്തിലൂടെ പൂർത്തിയാക്കുന്ന കോഴ്സുകൾക്ക് ഇനി റെ​ഗുലറിന് തുല്യമായ അം​ഗീകാരം: യു.ജി.സി ഉത്തരവ്

എം.പി. ഹരിഷ് ദ്വിവേദി സഹചുമതല വഹിക്കും. ഓം മാതൂര്‍ ഛത്തീസ്ഗഢിനെയും എം.പി. ലക്ഷ്മികാന്ത് ബാജ്‌പെയ് ജാര്‍ഖണ്ഡിനെയും നയിക്കും. തരുണ്‍ ചുഗും അരവിന്ദ് മേനോനുമാണ് തെലങ്കാനയുടെ സാരഥികള്‍. ഡോ. സമ്പിത് പത്രക്കാണ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ ചുമതല വഹിക്കുമ്പോൾ റിതു രാജ് സിന്‍ഹ സഹചുമതലയും വഹിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button