Latest NewsNewsBusiness

നയാരയുടെ തലപ്പത്ത് ഇനി മലയാളിത്തിളക്കം, പ്രസാദ് പണിക്കർ പുതിയ മേധാവിയായി ചുമതലയേൽക്കും

നിലവിൽ, കൊച്ചിൻ റിഫൈനറിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറും മേധാവിയുമാണ് പ്രസാദ് പണിക്കർ

ഇന്ത്യയിലെ പ്രമുഖ സ്വകാര്യ എണ്ണ കമ്പനിയായ നയാരയുടെ തലപ്പത്ത് ഇനി മലയാളിത്തിളക്കം. നയാര എനർജിയുടെ മേധാവിയായി മലയാളിയായ പ്രസാദ് പണിക്കർ ചുമതലയേൽക്കും. റിപ്പോർട്ടുകൾ പ്രകാരം, ഒക്ടോബർ മൂന്നിനാണ് മേധാവിയായി നിയമിതനാകുക. റഷ്യൻ കമ്പനിയായ റോസ്നെഫ്റ്റിന്റെ കീഴിലുള്ള ഇന്ത്യയിലെ സ്വകാര്യ എണ്ണ കമ്പനിയാണ് നയാര എനർജി.

നിലവിൽ, കൊച്ചിൻ റിഫൈനറിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറും മേധാവിയുമാണ് പ്രസാദ് പണിക്കർ. ബിസിനസ് വിപുലീകരണത്തിന്റെ ഭാഗമായി നിരവധി പദ്ധതികൾ നയാര ആവിഷ്കരിക്കുന്നുണ്ട്. വികസന പദ്ധതിയുടെ ആദ്യ ഘട്ടമെന്ന നിലയിൽ അടുത്ത വർഷം മുതൽ പോളിപ്രെപ്പീനിലീനിലേക്കുള്ള വിപുലീകരണം ആരംഭിക്കും.

Also Read: ആര്‍എസ്എസിന്റെ കാക്കി നിക്കര്‍ വേഷം കത്തിക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത് കോണ്‍ഗ്രസ്: വ്യാപക പ്രതിഷേധം

2017 ഓഗസ്റ്റ് മാസത്തിൽ, റുയാസിന്റെ ഉടമസ്ഥതയിലുള്ള എസ്സാർ ഗ്രൂപ്പ് എസ്സാർ ഓയിലും, അതിന്റെ എണ്ണ ശുദ്ധീകരണ, ഇന്ധന റീട്ടെയിലിംഗ് ബിസിനസും അടക്കം വിറ്റഴിച്ചിരുന്നു. 2018 ഏപ്രിലിലാണ് പുതിയ മാനേജ്മെന്റ് കമ്പനിയെ നയാര എനർജി എന്ന പേരിൽ റീബ്രാൻഡ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button