KollamLatest NewsKeralaNattuvarthaNews

മു​ൻ​വൈ​രാ​ഗ്യം മൂ​ലം മ​ധ്യ​വ​യ​സ്കനെയും ഭാ​ര്യ​യെ​യും ആ​ക്ര​മി​ച്ചു : പ്രതി അറസ്റ്റിൽ

മൈ​ല​ക്കാ​ട് ശി​വ​ൻ ന​ട പ​ടി​ഞ്ഞാ​റ്റ​തി​ൽ ശ​ങ്കു എ​ന്ന ബൈ​ജു (50) ആ​ണ് പൊ​ലീ​സ് പി​ടി​യി​ലാ​യ​ത്

കൊല്ലം: മു​ൻ​വൈ​രാ​ഗ്യം മൂ​ലം മ​ധ്യ​വ​യ​സ്കനെയും ഭാ​ര്യ​യെ​യും ഇ​രു​മ്പു​വ​ടി കൊ​ണ്ട് ആ​ക്ര​മി​ച്ച പ്ര​തി കൊ​ട്ടി​യം പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. മൈ​ല​ക്കാ​ട് ശി​വ​ൻ ന​ട പ​ടി​ഞ്ഞാ​റ്റ​തി​ൽ ശ​ങ്കു എ​ന്ന ബൈ​ജു (50) ആ​ണ് പൊ​ലീ​സ് പി​ടി​യി​ലാ​യ​ത്.

കഴിഞ്ഞദിവസം ഉ​ച്ച​യ്ക്ക് 1.30 ഓ​ടെ ര​ഘു​രാ​ജ​നും ഭാ​ര്യ​യും ഭാ​ര്യാ​സ​ഹോ​ദ​ര​ന്‍റെ വീ​ട്ടി​ൽ നി​ന്നും മ​ട​ങ്ങി വ​രു​ന്ന വ​ഴി​ക്ക് പ്ര​തി ഇ​വ​രെ ത​ട​ഞ്ഞു നി​ർ​ത്തി മ​ർ​ദ്ദി​ക്കു​ക​യാ​യി​രു​ന്നു. മൈ​ല​ക്കാ​ട് സ്വ​ദേ​ശി​യാ​യ ര​ഘു​രാ​ജ​നും പ്ര​തി​യാ​യ ബൈ​ജു​വും ത​മ്മി​ൽ കു​റെ​ക്കാ​ല​മാ​യി വാ​ക്ക് ത​ർ​ക്ക​വും സം​ഘ​ർ​ഷ​വും നി​ല​നി​ന്നി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്നു​ണ്ടായ ​വൈ​രാ​ഗ്യ​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം അ​ക്ര​മ​ത്തി​ലേ​ക്ക് ന​യി​ച്ച​ത്.

Read Also : മുടി കരുത്തോടെ വളരാൻ കറിവേപ്പില ഇങ്ങനെ ഉപയോഗിക്കൂ

ഇ​രു​മ്പു പൈ​പ്പ് കൊ​ണ്ട് ആ​ക്ര​മി​ച്ച​തി​ൽ ത​ല​ക്കും തോ​ളെ​ല്ലി​നും മാ​ര​ക​മാ​യി പ​രി​ക്ക് പ​റ്റി​യ ര​ഘു​രാ​ജ​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​ക്ര​മ​ണം ത​ട​യാ​ൻ ശ്ര​മി​ച്ച ര​ഘു​രാ​ജ​ന്‍റെ ഭാ​ര്യ​യേ​യും പ്ര​തി ച​വി​ട്ടി താ​ഴെ​യി​ട്ട് മ​ർ​ദ്ദി​ക്കു​ക​യാ​യി​രു​ന്നു. കൊ​ട്ടി​യം പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

കൊ​ട്ടി​യം പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ജിം​സ്റ്റെ​ൽ എം.​സി യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ ഷി​ഹാ​സ്, സി​പി​ഒമാ​രാ​യ പ്ര​വീ​ണ്‍ ച​ന്ദ്, അ​നൂ​പ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button