Latest NewsCricketNewsSports

പന്തിന് പകരം സഞ്ജുവിനെ ടീമിൽ ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച് സെലക്ടര്‍മാര്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് ബിസിസിഐ

മുംബൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ മലയാളി താരം സഞ്ജു സാംസണെയും പേസര്‍ മുഹമ്മദ് ഷമിയെയും പരിഗണിക്കാതിരുന്നതിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. സഞ്ജുവിനെ പിന്തുണച്ച് മുൻ താരങ്ങളും രംഗത്തെത്തിയിരുന്നു. 15 അംഗ ടീമില്‍ പോയിട്ട് സ്റ്റാന്‍ഡ് ബൈ താരമായി പോലും സെലക്ടര്‍മാര്‍ സഞ്ജുവിനെ പരിഗണിച്ചില്ല.

മറുവശത്ത് ടി20 ക്രിക്കറ്റില്‍ എടുത്തു പറയാവുന്ന പ്രകടനങ്ങളൊന്നും ഇല്ലാതിരുന്നിട്ടും റിഷഭ് പന്തിനെ ടീമിൽ നിലനിര്‍ത്തുകയും ചെയ്തു. ഇതിനെതിരെ സമൂഹ മാധ്യമങ്ങളില്‍ ആരാധകരും മുന്‍ താരങ്ങളുമെല്ലാം രംഗത്തുവന്നെങ്കിലും സെലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ സഞ്ജുവിന്‍റെ പേര് ചര്‍ച്ചക്ക് പോലും വന്നില്ലെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.

‘റിഷഭ് പന്തിന് പകരം സഞ്ജുവിനെ 15 അംഗ ടീമില്‍ ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച് സെലക്ടര്‍മാര്‍ ചര്‍ച്ച ചെയ്തിട്ടില്ല. സഞ്ജു നിലവില്‍ ഏകദിന ടീമിന്‍റെ ഭാഗമാണ്. സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പരയില്‍ സഞ്ജു കളിച്ചിരുന്നു. ഇതേ ടീമിനെ ദക്ഷിണാഫ്രിക്കക്കെതിരെ വരാനിരിക്കുന്ന ഏകദിന പരമ്പരയിലും നിലനിര്‍ത്തുന്നതിനെക്കുറിച്ചാണ് സെലക്ടര്‍മാര്‍ ആലോചിച്ചത്’ ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള പിടിഐ റിപ്പോര്‍ട്ടില്‍ പറയുന്നു.

Read Also:- അട്ടപ്പാടി മധു വധക്കേസിൽ വിചാരണ നടപടികൾ ഇന്നും തുടരും

സെലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ റിഷഭ് പന്തിനെ ഒഴിവാക്കുന്ന കാര്യം ആലോചിച്ചിട്ടുപോലുമില്ലെന്നും ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള പിടിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. ടോപ് ഓര്‍ഡറില്‍ ഇടംകൈയനായി റിഷഭ് പന്ത് മാത്രമെ ഉള്ളൂവെന്നും തന്‍റേതായ ദിവസങ്ങളില്‍ ഒറ്റയ്ക്ക് കളി ജയിപ്പിക്കാൻ കഴിവുള്ള ബാറ്റ്സ്മാനാണ് റിഷഭ് പന്തെന്നുമാണ് സെലക്ഷന്‍ കമ്മിറ്റിയുടെ വിലയിരുത്തല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button