Latest NewsKeralaNews

ലക്ഷങ്ങള്‍ ചെലവഴിച്ച് അറ്റകുറ്റ പണി നടത്തിയ റോഡില്‍ ദിവസങ്ങള്‍ക്കുള്ളില്‍ വീണ്ടും വന്‍ കുഴികള്‍ രൂപപ്പെട്ടു

അറ്റകുറ്റ പണി നടത്തിയ റോഡില്‍ ദിവസങ്ങള്‍ക്കുള്ളില്‍ വീണ്ടും വന്‍ കുഴികള്‍, പാഴായത് ലക്ഷങ്ങള്‍

എറണാകുളം: ലക്ഷങ്ങള്‍ ചെലവഴിച്ച് അറ്റകുറ്റപ്പണി ചെയ്ത ആലുവ-പെരുമ്പാവൂര്‍ റോഡില്‍ ദിവസങ്ങള്‍ക്കുള്ളില്‍ വന്‍ കുഴികള്‍ രൂപപ്പെട്ടു. ഇതിനിടെ, റോഡിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രികന് പരിക്കേറ്റു. വ്യാഴാഴ്ച രാവിലെയായിരുന്നു അപകടം ഉണ്ടായത്. ജോലിയ്ക്ക് പോകുന്നതിനിടെയാണ് യാത്രികന്‍ കുഴിയില്‍ വീണത്. അപകടത്തില്‍ ഇദ്ദേഹത്തിന് സാരമായ പരിക്കേറ്റിട്ടുണ്ട്. ഇതേ തുടര്‍ന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read Also: നിയമസഭയ്ക്കുള്ളില്‍ അന്ന് അക്രമം അഴിച്ചുവിട്ടത് യുഡിഎഫ്: ഇ.പി ജയരാജന്‍

മഴ പെയ്തതോടെ വലിയ കുഴികളാണ് ആലുവ- പെരുമ്പാവൂര്‍ റൂട്ടില്‍ രൂപപ്പെട്ടിട്ടുള്ളത്. റോഡില്‍ കുഴി രൂപപ്പെട്ടതിനെ തുടര്‍ന്ന് സര്‍ക്കാര്‍ 10 ലക്ഷം രൂപ ചിലവിട്ട് അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിച്ചിരുന്നു. എന്നാല്‍ ഇത് കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വീണ്ടും ആഴത്തിലുള്ള കുഴി രൂപപ്പെടുകയായിരുന്നു.

നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് വിഷയത്തില്‍ ഹൈക്കോടതി ഇടപെട്ടിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധനയും നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കുഴിയില്‍ വീണ് ബൈക്ക് യാത്രികന് പരിക്കേറ്റത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button