Latest NewsKeralaNews

ഗവർണർക്ക് നേരെയുണ്ടായ കയ്യേറ്റത്തിൽ മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: ഗവർണർക്ക് നേരെയുണ്ടായ കയ്യേറ്റത്തിൽ മുഖ്യമന്ത്രി മാപ്പ് പറയണമെന്ന ആവശ്യവുമായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. വിഷയത്തെ പറ്റി സർക്കാരിനോട് വ്യക്തമാക്കിയിട്ടും ഇതുവരെയും ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും കേസ് വേണ്ടെന്നുവച്ചത് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണെന്നും അദ്ദേഹം പറഞ്ഞു. ഗവർണർക്ക് ലഭിക്കാത്ത നീതി സാധാരണ ജനങ്ങൾക്കും ലഭിക്കില്ലെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.

അതേസമയം, മുഖ്യമന്ത്രിക്കെതിരെ വീണ്ടും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്തെത്തി. കണ്ണൂര്‍ സര്‍വകലാശാല ചരിത്ര കോണ്‍ഗ്രസിനിടെ നടന്ന സംഭവത്തില്‍ പോലീസ് സ്വമേയധാ കേസെടുക്കാത്തതിന് കാരണം ആഭ്യന്തര വകുപ്പും മുഖ്യമന്ത്രി പിണറായി വിജയനും ആണെന്ന് ഗവര്‍ണര്‍ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button