Latest NewsNewsInternationalKuwaitGulf

ഫാമിലി വിസയ്ക്കുള്ള മാനദണ്ഡങ്ങൾ കർശനമാക്കി കുവൈത്ത്: മാറ്റങ്ങളിങ്ങനെ

കുവൈത്ത് സിറ്റി: ഫാമിലി വിസയ്ക്കുള്ള മാനദണ്ഡങ്ങൾ കർശനമാക്കി കുവൈത്ത്. ഇനി ഫാമിലി വിസ ലഭിക്കുക പ്രതിമാസം 800 കുവൈത്ത് ദിനാറിന് മുകളിൽ (ഏകദേശം രണ്ട് ലക്ഷത്തിലധികം ഇന്ത്യൻ രൂപ) ശമ്പളമുള്ളവർക്ക് മാത്രമായിരിക്കുമെന്ന് കുവൈത്ത് അറിയിച്ചു. കുവൈത്ത് ആഭ്യന്തര മന്ത്രാലയം ഇതുസംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറക്കുമെന്നാണ് വിവരം.

Read Also: പണം അനാവശ്യമായി ഉപയോഗിക്കരുത്, കഴിഞ്ഞ വര്‍ഷത്തെ ഓണം ബംപര്‍ വിജയിക്ക് അനൂപിനോട് പറയാനുള്ളത് ഇത്രമാത്രം

വിദേശികളുടെ എണ്ണം നിയന്ത്രിക്കാൻ ലക്ഷ്യമിട്ടാണ് കുവൈത്ത് ഫാമിലി വിസയ്ക്കുള്ള മാനദണ്ഡങ്ങൾ കർശനമാക്കുന്നത്. അഞ്ഞൂറു ദിനാർ പ്രതിമാസ ശമ്പളം ഉള്ള പ്രവാസികൾക്കാണ് കുവൈത്ത് ഫാമിലി വിസ അനുവദിച്ചിരുന്നത്. എന്നാൽ പുതിയ തീരുമാന പ്രകാരം ഇനി മുതൽ 800 ദിനാറിന് മുകളിൽ മാസ ശമ്പളമുള്ളവർക്ക് മാത്രമേ ഫാമിലി വിസ ലഭിക്കൂ. ഇനി മുതൽ ഫാമിലി വിസയ്ക്ക് അപേക്ഷിക്കുമ്പോൾ 800 ദിനാറിന് മുകളിൽ ശമ്പളമുണ്ടെന്ന് തെളിയിക്കുന്ന രേഖ ഹാജരാക്കേണ്ടി വരും. ശമ്പളത്തിന് പുറമേ മറ്റേതെങ്കിലും അധികവരുമാനമുണ്ടെങ്കിൽ അത് കുടുംബ വിസ നൽകുന്നതിന് പരിഗണിക്കില്ല.

നിലവിൽ ഫാമിലി വീസയിൽ രാജ്യത്ത് കൊണ്ടുവരാൻ പ്രവാസികൾക്ക് അനുമതിയുള്ളത് ഭാര്യ, പതിനാറ് വയസിൽ താഴെ പ്രായമുള്ള മക്കൾ എന്നിവരെയാണ്.

Read Also: ഒന്നാംസമ്മാനം ലഭിച്ച ലോട്ടറി തട്ടിയെടുത്ത സംഘം പിടിയിൽ: കുടുങ്ങിയത് കള്ളപ്പണം വെളുപ്പിക്കുന്ന സംഘം

shortlink

Related Articles

Post Your Comments

Related Articles


Back to top button