KeralaLatest NewsArticleNewsWriters' Corner

പെണ്ണേ നീ തീയെന്ന് ഉറക്കെ പ്രഖ്യാപിച്ച പ്രമുഖ സ്ത്രീപക്ഷവാദികളും സാംസ്കാരിക നായകരും ഇന്നെവിടെ ? അഞ്ജു പാർവതി പ്രഭീഷ്

ജാമിയ മിലിയ യൂണിവേഴ്സിറ്റിയിലെ തട്ടമിട്ട പെൺകുട്ടിക്ക് പ്രിവിലേജുകളുടെ അലങ്കാരമുണ്ടല്ലോ!

മകൾക്ക് വേണ്ടി യാത്രാസൗജന്യം തേടി പോയ ഒരു അച്ഛന് നേരെ നടന്ന അതിക്രമത്തെയും അത് ചോദ്യം ചെയ്ത പെൺകുട്ടിയെയും കുറിച്ച് ഒന്നും മിണ്ടാത്ത കേരളത്തിലെ സാംസ്കാരിക നായകന്മാരെ വിമർശിച്ച് എഴുത്തുകാരി അഞ്ജു പാർവതി. ഇന്ത്യയുടെ തലസ്ഥാനമായ ഡൽഹിയിൽ ലാത്തിയിൽ നിന്നും സഹപാഠിയെ രക്ഷിച്ച ജാമിയ മിലിയ യൂണിവേഴ്സിറ്റിയിലെ തട്ടമിട്ട പെൺകുട്ടിയെ സ്ത്രീത്വത്തിന്റെ പ്രതീകമെന്നു വാഴ്ത്തിപ്പാടിയ മനുഷ്യർ ഇന്ന് കേരളത്തിൽ നടന്ന ഈ സംഭവം അറിഞ്ഞില്ലേയെന്ന് അഞ്ജു പരിഹസിക്കുന്നു.

read also: അംഗീകാരമില്ലാത്ത ക്ഷേമസ്ഥാപനങ്ങൾ പ്രവർത്തിക്കാൻ അനുവദിക്കില്ല: ഓർഫനേജ് കൺട്രോൾ ബോർഡ്

കുറിപ്പ് പൂർണ്ണ രൂപം

അന്ന് ഇന്ത്യയുടെ തലസ്ഥാനമായ ഡൽഹിയിൽ പോലീസിന് നേരേ ചൂണ്ടിയ ഒരു ചൂണ്ടുവിരലിന്റെ അവകാശിയെ സ്ത്രീത്വത്തിന്റെ പ്രതീകമെന്നു വാഴ്ത്തിപ്പാടിയ മനുഷ്യരെ കൊണ്ട് നിറഞ്ഞിരുന്നു പ്രബുദ്ധ മല്ലൂ സൈബറിടം !

അന്ന് Revolution is home grown എന്ന് വാഴ്ത്തിപ്പാടാൻ താരലോകത്തെ നിലപാടിന്റെ രാജകുമാരനും അദ്ദേഹത്തിനു അകമ്പടി സേവിക്കാൻ മോളിവുഡിലെ എണ്ണമറ്റ താരങ്ങളുമുണ്ടായിരുന്നു !
അന്ന് കാക്കിയിട്ട ധാർഷ്ടൃത്തെ തന്റേടത്തോടെ നേരിട്ട ,ലാത്തിയിൽ നിന്നും സഹപാഠിയെ രക്ഷിച്ച ഒരുവളെന്ന നരേഷൻസ് പാടി നടക്കാൻ പാണന്മാർ ധാരാളമുണ്ടായിരുന്നു !
അന്ന് പെണ്ണേ നീ തീയെന്ന് ഉറക്കെ പ്രഖ്യാപിച്ചിരുന്നു ഇവിടുത്തെ പ്രമുഖ സ്ത്രീപക്ഷവാദികളും സാംസ്കാരിക നായകരും സെക്ക്യൂലറിസ്റ്റുകളും !

കാരണം : ജാമിയ മിലിയ യൂണിവേഴ്സിറ്റിയിലെ തട്ടമിട്ട പെൺകുട്ടിക്ക് പ്രിവിലേജുകളുടെ അലങ്കാരമുണ്ടല്ലോ!
അവൾ ചൂണ്ടിയ വിരലുകൾ കേന്ദ്രസർക്കാരിനെതിരെയുമായിരുന്നല്ലോ!
ഇന്ന് നമ്പർ 1 കേരളത്തിലെ തലസ്ഥാനത്ത്,

മകൾക്ക് വേണ്ടി യാത്രാസൗജന്യം തേടി പോയപ്പോൾ നേരിട്ട അനീതിയെ ചോദ്യം ചെയ്ത അച്ഛനെ തെമ്മാടിക്കൂട്ടങ്ങൾ തല്ലിച്ചതച്ചപ്പോൾ ഉശിരോടെ ചോദ്യം ചെയ്ത പെണ്ണിനെ പെൺമയുടെ പര്യായമായി ആരും വാഴ്ത്തിപ്പാടുന്നില്ല !
Girl,You are an inspiration to many daughters എന്നു വാഴ്ത്തിപ്പാടാൻ താരലോകത്തെ ചെറിയ തമ്പുരാക്കന്മാർക്ക് കഴിയുന്നില്ല !
തനിക്കൊപ്പം വന്ന അച്ഛനെ തല്ലിച്ചതയ്ക്കുന്നത് കാണേണ്ടി വന്ന പെൺകുട്ടിയുടെ മനോവേദനയെ പ്രതി ഒരു സ്ത്രീപക്ഷവാദിക്കും നൊന്തിട്ടില്ല!
കാരണം : ഈ പെൺകുട്ടിക്ക് പ്രിവിലേജുകളുടെ അലങ്കാരം പേറുന്ന ഒരു പേരോ അടയാളമോ ഇല്ല !
അവൾ ചോദ്യം ചെയ്തത് കൺമുന്നിൽ നടന്ന അനീതി കണ്ടിട്ടും ഒന്നും ചെയ്യാതിരുന്ന സഖാവ് പിണറായി വിജയനെന്ന കമ്മ്യൂണിസ്റ്റ് ദൈവത്തിന്റെ പോലീസിനെയാണ് !
ഈ പെൺകുട്ടി ചൂണ്ടിയ വിരൽ നിയമവ്യവസ്ഥകൾ രണ്ട് രീതിയിൽ തരംതിരിക്കുന്ന അധികാര വർഗ്ഗങ്ങൾക്കെതിരെയാണ് ! ഇവിടുത്തെ റോട്ടൺ വ്യവസ്ഥിതിക്കെതിരെയാണ്! അതിനാൽ തന്നെ ഈ ചൂണ്ടിയ വിരലിന് കൈയ്യടിയോ പൂച്ചെണ്ടുകളോ കിട്ടില്ല.
മുൻകൂട്ടി ആസൂത്രണം ചെയ്ത ഒരു വെൽ പ്ലാൻഡ് ഡ്രാമയ്ക്ക് , ഒരു കലാപാഹ്വാനത്തിന് ഒക്കെ ഇവിടെ ലഭിക്കുന്ന നിറഞ്ഞ സ്വകാര്യത എങ്ങനെ ഒരു റിയൽ ലൈഫ് ഇൻസിഡൻറിന്, ഒരു പാവം മനുഷ്യൻ്റെയും പെൺമക്കളുടെയും ധാർമ്മിക രോഷത്തിന് എങ്ങനെ ലഭിക്കാനാണ്? ഇവിടെ വേണ്ടത് കെട്ടുക്കഥകളും ഫേക്ക് ഡ്രാമകളുമാണല്ലോ!

shortlink

Related Articles

Post Your Comments

Related Articles


Back to top button