Latest NewsNewsIndia

ഇസ്ലാമുമായി ബന്ധപ്പെട്ട എന്തും ‘മതപരം’, ഹിന്ദുമതവുമായി ബന്ധപ്പെട്ടതെല്ലാം ‘സാംസ്‌കാരികം’: ആർഎസ്എസിനെതിരെ ഒവൈസി

ബംഗളൂരു: സ്‌കൂൾ സിലബസിൽ ഭഗവദ്ഗീത ഉൾപ്പെടുത്താനുള്ള കർണാടക സർക്കാരിന്റെ തീരുമാനത്തിനെതിരെ, രൂക്ഷവിമർശനവുമായി എഐഎംഐഎം തലവൻ അസദുദ്ദീൻ ഒവൈസി. ആർഎസ്എസിനെ സംബന്ധിച്ചിടത്തോളം ഇസ്ലാമുമായി ബന്ധപ്പെട്ട എന്തും മതപരമാണെന്നും എന്നാൽ, ഹിന്ദുമതവുമായി ബന്ധപ്പെട്ടതെല്ലാം സാംസ്‌കാരികവും ധാർമ്മികവുമാണെന്നും ഒവൈസി കുറ്റപ്പെടുത്തി.

സ്‌കൂൾ സിലബസിൽ ഭഗവദ്ഗീത ഉൾപ്പെടുത്തുന്നതിനെ കുറിച്ചുള്ള കർണാടക വിദ്യാഭ്യാസ മന്ത്രി ബി.സി. നാഗേഷിന്റെ പരാമർശത്തിന് പിന്നാലെയാണ് ഒവൈസിയുടെ പ്രതികരണം. സംസ്ഥാനത്തെ സ്‌കൂളുകളിലും കോളേജുകളിലും ഡിസംബർ മുതൽ ധാർമ്മിക വിദ്യാഭ്യാസ സിലബസിന്റെ ഭാഗമായി ഭഗവദ്ഗീത പഠിപ്പിക്കുമെന്ന് ബി.സി. നാഗേഷ് അറിയിച്ചിരുന്നു.

തൃശൂരിൽ ഡോക്ടർക്കും മകൾക്കും നേരെ തെരുവുനായ ആക്രമണം

‘ആർഎസ്എസിനെ സംബന്ധിച്ചിടത്തോളം, ഇസ്ലാമുമായി ബന്ധപ്പെട്ട എന്തും ‘മതപരമാണ്’ എന്നാൽ, ഹിന്ദുമതവുമായി ബന്ധപ്പെട്ട എന്തും ‘സാംസ്‌കാരികവും ധാർമ്മികവുമാണ്’. ഗീത ഒരു മതഗ്രന്ഥമാണ്. എല്ലാ മതഗ്രന്ഥങ്ങളിലും ധാർമ്മിക ഘടകങ്ങളുണ്ട്,’ ഒവൈസി ട്വിറ്ററിൽ വ്യക്തമാക്കി.

‘ആർഎസ്എസ് ബ്രിട്ടീഷുകാരുമായി സഹകരിച്ച് പ്രവർത്തിക്കുമ്പോൾ, മുസ്ലീം മതപണ്ഡിതർ ഖുർആനിലും ഹദീസിലും പ്രചോദനം ഉൾക്കൊണ്ട് ബ്രിട്ടീഷുകാരോട് യുദ്ധം ചെയ്തു. ബ്രിട്ടീഷുകാർക്കെതിരെ പോരാടാൻ ഭഗവദ്ഗീത ആളുകളെ പ്രചോദിപ്പിച്ചിട്ടുണ്ടാകാം. എന്നാൽ, അത് സ്‌കൂൾ സിലബസിൽ നിർബന്ധമാക്കാൻ മതിയായ കാരണമല്ല’ ഒവൈസി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button