Latest NewsUAEKeralaNewsInternationalGulf

യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് നടി ഭാവന

ദുബായ്: യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് നടി ഭാവന. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റൽ ആസ്ഥാനത്ത് എത്തിയാണ് ഭാവന ഗോൾഡൻ വിസ സ്വീകരിച്ചത്. സിഇഒ ഇഖ്ബാൽ മാർക്കോണി ഭാവനയ്ക്ക് ഗോൾഡൻ വിസ കൈമാറി.

Read Also: ഇസ്ലാമുമായി ബന്ധപ്പെട്ട എന്തും ‘മതപരം’, ഹിന്ദുമതവുമായി ബന്ധപ്പെട്ടതെല്ലാം ‘സാംസ്‌കാരികം’: ആർഎസ്എസിനെതിരെ ഒവൈസി

കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖർക്കാണ് യുഎഇ ഗോൾഡൻ വിസ സമ്മാനിക്കുന്നത്. 10 വർഷമാണ് യുഎഇ ഗോൾഡൻ വിസയുടെ കാലാവധി. നേരത്തെ, മലയാള ചലച്ചിത്ര താരങ്ങൾ ഉൾപ്പെടെ നിരവധി പേർക്ക് യുഎഇ ഗോൾഡൻ വിസ ലഭിച്ചിരുന്നു.

കമൽഹാസൻ, മമ്മൂട്ടി, മോഹൻലാൽ, ജയറാം, ടൊവിനോ തോമസ്, പൃഥ്വിരാജ്, ജയസൂര്യ, ദുൽഖർ സൽമാൻ, ആശാ ശരത്ത്, ആസിഫ് അലി, മീരാ ജാസ്മിൻ, മീന, ഇടവേള ബാബു, സിദ്ദിഖ്, സുരാജ് വെഞ്ഞാറമൂട്, പ്രണവ് മോഹൻലാൽ, മനോജ് കെ ജയൻ, നിവിൻ പോളി. ദിലീപ് എന്നീ താരങ്ങൾക്കും ഗായിക കെ എസ് ചിത്രയ്ക്കും, ഗായകൻ എം ജി ശ്രീകുമാർ, നിർമ്മാതാവ് ആന്റോ ആന്റണി, നാദിർഷാ, ആന്റണി പെരുമ്പാവൂർ സംവിധായകരായ സലീം അഹമ്മദ്, സന്തോഷ് ശിവൻ തുടങ്ങിയവർക്കും ഗോൾഡൻ വിസ ലഭിച്ചിരുന്നു. മലയാള ചലച്ചിത്ര രംഗത്ത് നിന്ന് നടിയും അവതാരകയുമായ നൈല ഉഷയ്ക്കും അവതാരകനും നടനുമായ മിഥുൻ രമേശിനും ഗോൾഡൻ വിസ ലഭിച്ചിട്ടുണ്ട്.

Read Also: ആ മനുഷ്യനെയാണ് കാവികൗപീനത്തിന്റെ അലക്കു കൂലിക്ക് കിട്ടിയ റമ്പർസ്റ്റാമ്പ് പദവിയിലിരുന്ന് ഗുണ്ടയെന്നു വിളിച്ചത്, കുറിപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button