Latest NewsNewsIndia

അതിസമ്പന്നരുടെ പട്ടികയില്‍ മുകേഷ് അംബാനിയെ മറികടന്ന് ഗൗതം അദാനി

പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2012 ല്‍ അംബാനിയുടെ സമ്പത്തിന്റെ ആറില്‍ ഒരു ശതമാനം മാത്രമായിരുന്നു അദാനിയുടെ ആസ്ഥി

ന്യൂഡല്‍ഹി: അതിസമ്പന്നരുടെ പട്ടികയില്‍ മുകേഷ് അംബാനിയെ മറികടന്ന് ഗൗതം അദാനി. കഴിഞ്ഞ ഒരു വര്‍ഷക്കാലത്തെ കണക്കുകളാണ് ഐഐഎഫ്എല്‍ പുറത്തുവിട്ടിരിക്കുന്നത്. 7,94,700 കോടിയുടെ ആസ്തിയാണ് മുകേഷ് അംബാനിയ്ക്കുള്ളത്. മുകേഷ് അംബാനിയെക്കാള്‍ മൂന്ന് ലക്ഷം കോടി രൂപയുടെ അധിക സമ്പത്ത് അദാനിയ്ക്കുണ്ട്. ഇതാണ് രാജ്യത്തെ കോടിശ്വരന്മാരുടെ പട്ടികയില്‍ അദാനിയ്ക്ക് ഇടം നേടിക്കൊടുത്തത്.

Read Also: യുവാക്കളിൽ അക്രമവാസന പ്രോത്സാഹിപ്പിക്കുന്നു: പബ്ജിയും ടിക് ടോകും നിരോധിച്ച് താലിബാൻ

കഴിഞ്ഞ പത്ത് വര്‍ഷമായി പട്ടികയില്‍ തുടര്‍ച്ചയായി ഒന്നാം സ്ഥാനത്ത് ആയിരുന്നു അംബാനിയുടെ സ്ഥാനം. ഇതാണ് ഇപ്പോള്‍ അദാനി മറികടന്നിരിക്കുന്നത്. രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടെങ്കിലും അംബാനിയുടെ വരുമാനം ഉയര്‍ന്നിട്ടുണ്ട്. 11 ശതമാനത്തിന്റെ വളര്‍ച്ചയാണ് വരുമാനത്തിലും സമ്പത്തിലും ഉണ്ടായിരിക്കുന്നത് എന്നാണ് പട്ടികയില്‍ വ്യക്തമാക്കുന്നത്.

പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2012 ല്‍ അംബാനിയുടെ സമ്പത്തിന്റെ ആറില്‍ ഒരു ശതമാനം മാത്രമായിരുന്നു അദാനിയുടെ ആസ്ഥി. എന്നാല്‍ പത്ത് വര്‍ഷം കൊണ്ട് വലിയ നേട്ടമാണ് അദ്ദേഹം ഉണ്ടാക്കിയിരിക്കുന്നത്. ഊര്‍ജ്ജം, തുറമുഖം എന്നീ മേഖലകളില്‍ നിന്നുള്ള വരുമാനമാണ് അദാനിയെ തുണച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button