KozhikodeKeralaNattuvarthaLatest NewsNews

എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ

ചേളന്നൂർ കനോത്ത് മീത്തൽ അക്ഷയിനെയാണ് (23) എക്സൈസ് സംഘം പിടികൂടിയത്

ചേളന്നൂർ: എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ. ചേളന്നൂർ കനോത്ത് മീത്തൽ അക്ഷയിനെയാണ് (23) എക്സൈസ് സംഘം പിടികൂടിയത്. 230 മില്ലിഗ്രാം എം.ഡി.എം.എ ഇയാളിൽ നിന്ന് പിടിച്ചെടുത്തു.

Read Also : വൺപ്ലസ് 10ആർ പ്രൈം ബ്ലൂ എഡിഷൻ: വില പ്രഖ്യാപിച്ചു, ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ വാങ്ങാൻ അവസരം

ചേളന്നൂർ എക്സൈസ് ഇൻസ്‍പെക്ടർ പി. സുരേഷിന്റെ നേതൃത്വത്തിൽ അമ്പലത്തുകുളങ്ങര പെട്രോൾ പമ്പിനു സമീപംവെച്ചാണ് പ്രതി പിടിയിലായത്. 40 ഗ്രാം കഞ്ചാവുമായി നാലു യുവാക്കളെ കഴിഞ്ഞ ദിവസം എക്‌സൈസ് പിടികൂടിയിരുന്നു. വരുംദിവസങ്ങളിലും ശക്തമായ നടപടികൾ ഉണ്ടാവുമെന്ന് എക്സൈസ് ഇൻസ്പെക്ടർ അറിയിച്ചു.

അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എസ്. ഷിബു, പ്രിവന്റിവ് ഓഫീസർ സി.കെ. ബാബുരാജൻ, സിവിൽ എക്സൈസ് ഓഫീസർമാരായ, എസ്. സുജിൽ, പി.എസ്. അഷിൽദ്, വുമൺ സി.ഇ.ഒ പി.എം. ഷൈനി, എക്സൈസ് ഡ്രൈവർ എൻ.പി. പ്രബീഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button