Kallanum Bhagavathiyum
KottayamLatest NewsKeralaNattuvarthaNews

പകരക്കാരനായി ജോലിക്ക് കയറിയ അന്യസംസ്ഥാന തൊഴിലാളിയെയും ഭാര്യയെയും വധിക്കാൻ ശ്രമം : യുവാവ് പിടിയിൽ

പൊങ്ങന്താനം ശാന്തിനഗര്‍ കോളനി മുള്ളനളയ്ക്കല്‍ വീട്ടില്‍ മോനു രാജ് പ്രേമാ (29)ണ് അറസ്റ്റിലായത്

കോട്ടയം: ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ പകരക്കാരനായി ജോലിയില്‍ കയറിയ അന്യസംസ്ഥാന തൊഴിലാളികളായ ദമ്പതിമാരെ വീട്ടില്‍കയറി വധിക്കാൻ ശ്രമിച്ച കേസില്‍ യുവാവ് പിടിയില്‍. പൊങ്ങന്താനം ശാന്തിനഗര്‍ കോളനി മുള്ളനളയ്ക്കല്‍ വീട്ടില്‍ മോനു രാജ് പ്രേമാ (29)ണ് അറസ്റ്റിലായത്. വാകത്താനം പൊലീസ് ഇന്‍സ്‌പെക്ടര്‍ റെനിഷ് ഇല്ലിക്കല്‍ ആണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞദിവസം പൊങ്ങന്താനം കവലയില്‍ താമസിച്ചിരുന്ന അന്യസംസ്ഥാന തൊഴിലാളികളായ ബീസ്സാല്‍ ജഗാരി, ഇയാളുടെ ഭാര്യ ചന്ദ്ര എന്നിവരെയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സ്ഥലത്തുണ്ടായിരുന്ന മറ്റൊരു വെല്‍ഡിങ് തൊഴിലാളിയായ ഷിബുവിനെയും ഇയാള്‍ ആക്രമിച്ചു. പ്രതി മുമ്പ് ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ ഇയാള്‍ക്ക് പകരമായി അന്യസംസ്ഥാനക്കാരനായ ബീസ്സാല്‍ ജഗാരിയാണ് ജോലി ചെയ്യുന്നത്. ഇതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.

Read Also : സീനിയർ സിവിൽ പൊലീസ് ഓഫിസർ ആത്മഹത്യക്ക് ശ്രമിച്ചു: സംഭവം വടകര പൊലീസ് സ്റ്റേഷനിൽ

പരിക്കേറ്റവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലാ പൊലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പ്രതിയെ പിടികൂടുകയായിരുന്നു. എസ്.ഐ.മാരായ വി.എന്‍.പ്രസാദ്, അനില്‍ കുമാര്‍, എ.എസ്.ഐ. കെ.എസ്.സുനില്‍, സി.പി.ഒ.മാരായ ലാല്‍ചന്ദ്രന്‍, പ്രദീപ് കുമാര്‍, ജോഷി ജോസഫ്, നിയാസ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

 

shortlink

Related Articles

Post Your Comments


Back to top button