Latest NewsKeralaNews

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിലെ അക്രമത്തില്‍ ആലപ്പുഴയിലും പാലക്കാടും റെയ്ഡ്

സംസ്ഥാനത്ത് എസ്ഡിപിഐ നേതാക്കളുടെ വീട്ടില്‍ റെയ്ഡ്: ബാങ്ക് രേഖകള്‍ പിടിച്ചെടുത്തു

ആലപ്പുഴ: പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിലെ അക്രമത്തില്‍ ആലപ്പുഴയിലും റെയ്ഡ് നടന്നു. ആലപ്പുഴയില്‍ എസ്ഡിപിഐ നേതാക്കളുടെ വീട്ടിലാണ് റെയ്ഡ് നടന്നത്. വീട്ടില്‍ നിന്ന് ബാങ്ക് അക്കൗണ്ട് രേഖകള്‍ പിടിച്ചെടുത്തു. പുറക്കാട്, അമ്പലപ്പുഴ, വള്ളികുന്നം എന്നിവിടങ്ങളിലാണ് പൊലീസ് പരിശോധന നടന്നത്. എസ്ഡിപിഐ പുറക്കാട് പഞ്ചായത്ത് സെക്രട്ടി സുനീറിന്റെ വീട്ടിലും അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് അംഗം നജീബിന്റെ വീട്ടിലും പരിശോധന നടത്തി. ഹര്‍ത്താല് അക്രമക്കേസില്‍ ഇരുവരും അറസ്റ്റിലായിരുന്നു.

Read Also: മരം മുറിക്കുന്നതിനെ ചൊല്ലി സഹോദരങ്ങൾ തമ്മിൽ തർക്കം : പിന്നാലെ ഒരാൾ തൂങ്ങി മരിച്ചു

പാലക്കാട് ജില്ലയിലും എസ്ഡിപിഐ നേതാക്കളുടെ വീട്ടില്‍ റെയ്ഡ് നടന്നു. നഗരത്തില്‍ മാത്രം 20 മേഖലകളില്‍ റെയ്ഡ് നടത്തി. ശങ്കുവാരതോട്, ബി.ഒ.സി.റോഡ്, ചടനാംകുറുശ്ശി, കല്‍മണ്ഡപം, ഒലവക്കോട്, പറക്കുന്നം, പള്ളിസ്ട്രീറ്റ് പട്ടിക്കര, പേഴുംകര, പൂക്കാര തോട്ടം തുടങ്ങിയ മേഖലകളിലാണ് റെയ്ഡ് നടത്തിയത്. ചിറ്റൂര്‍ മേഖലയില്‍ പുതുനഗരം, കാട്ട്തെരുവ്, തത്തമംഗലം എന്നിവിടങ്ങളിലും റെയ്ഡ് നടത്തി.

ഡിവൈഎസ്പി രാജുവിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അന്വേഷണ സംഘം അറിയിച്ചു.

 

 

shortlink

Related Articles

Post Your Comments


Back to top button