KasargodKeralaNattuvarthaLatest NewsNews

മലയാളി വിദ്യാര്‍ത്ഥിനി മംഗളൂരുവിലെ ഹോട്ടല്‍ മുറിയില്‍ ജീവനൊടുക്കി

ചെറുവത്തൂര്‍ തിമിരി ചള്ളുവക്കോട് ദേവി നിവാസില്‍ കെ.വി. അമൃതയെ (25) ഹോട്ടൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ ആണ് കണ്ടെത്തിയത്

മംഗളൂരു: മലയാളി വിദ്യാര്‍ത്ഥിനിയെ മംഗളൂരുവിലെ ഹോട്ടല്‍ മുറിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ചെറുവത്തൂര്‍ തിമിരി ചള്ളുവക്കോട് ദേവി നിവാസില്‍ കെ.വി. അമൃതയെ (25) ഹോട്ടൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ ആണ് കണ്ടെത്തിയത്.

ബല്‍മട്ട റോഡിലെ റോയല്‍പാര്‍ക്ക് ഹോട്ടല്‍ മുറിയില്‍ ഞായറാഴ്ച രാത്രിയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

Read Also : ഫെസ്റ്റിവൽ സീസൺ ലാഭകരമാക്കാം, ഓഫറുകൾ പ്രഖ്യാപിച്ച് എസ്ബിഐ കാർഡ്

ശ്രീദേവി കോളേജിലെ അവസാന വര്‍ഷ എം.എസ്.ഡബ്ല്യു. വിദ്യാര്‍ത്ഥിനിയാണ്. സഹപാഠികള്‍ക്കൊപ്പം മംഗളൂരുവില്‍ പേയിങ് ഗസ്റ്റായി താമസിക്കുകയായിരുന്നു അമൃത. തിങ്കളാഴ്ച അവസാന വര്‍ഷത്തെ ഒരു പരീക്ഷ മാത്രം നടക്കാന്‍ ബാക്കി നില്‍ക്കെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയിൽ നിന്ന് ആത്മഹത്യാ കുറിപ്പ് ലഭിച്ചു. വിഷാദമാണ് ആത്മഹത്യക്ക് കാരണമെന്നൊണ് കുറിപ്പിൽ എഴുതിയിരിക്കുന്നത്.

അയ്യപ്പന്റെയും ബാലാമണിയുടെയും മകളാണ്. ഭര്‍ത്താവ്: സുബിന്‍ (ദുബായ്). സഹോദരി: അശ്വതി. മൃതദേഹം പൊലീസ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം നാട്ടിലേക്ക് കൊണ്ടുപോയി.

 

shortlink

Related Articles

Post Your Comments


Back to top button