ErnakulamKeralaNattuvarthaLatest NewsNews

‘ഇല്ലത്ത് നിന്നും ഇറങ്ങി അമ്മാത്ത് ഒട്ട് എത്തിയതുമില്ല എന്ന അവസ്ഥയിൽ ആണ് പാവം കോൺഗ്രസുകാർ’: അഖിൽ മാരാർ

കൊച്ചി: രാജ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന്റെ പേരി പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ച സംഭവത്തിൽ പ്രതികരണവുമായി സംവിധായകൻ അഖിൽ മാരാർ രംഗത്ത്. ആശയങ്ങൾ ഇല്ലാതാകണം എങ്കിൽ ആശയങ്ങളുടെ വളർച്ചയ്ക്ക് കാരണമാകുന്ന ഘടകങ്ങൾ ഇല്ലാതാകണമെന്നും അതിന് എന്താണോ ചെയ്യാൻ കഴിയുക അതാണ് ഫലപ്രദമായ മാർഗമെന്നും അഖിൽ മാരാർ പറയുന്നു.

നിരോധനം രണ്ട് കൂട്ടരെയും ഒരുപോലെ ശക്തിപ്പെടുത്തുമെന്നും എതിരാളികൾ അവർ എത്രത്തോളം ശക്തരാകുന്നോ അത്രത്തോളം ബിജെപി അധികാരത്തിൽ തുടരുമെന്നും അഖിൽ തൻറെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ഇതിൻ്റെ ഇടയിൽ ഇല്ലത്ത് നിന്നും ഇറങ്ങി അമ്മാട്ടൊത്ത് എത്തിയതുമില്ല എന്ന അവസ്ഥയിൽ ആണ് പാവം കോൺഗ്രസുകാരെന്നും അഖിൽ പറയുന്നു.

അഖിൽ മാരാരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

കേരളം എന്നത് വലിയ ഒരു ഗ്രൗണ്ടാണെങ്കിൽ അതിൻ്റെ ഒത്ത നടുവിൽ ഒരു സ്റ്റേജ് കെട്ടി അതിൽ കയറി നിന്ന് ബോലോ തക്ബീർ എന്ന് ഉറക്കെ വിളിച്ചാൽ മുഴങ്ങുന്ന എതിർ ശബ്ദങ്ങളെ ഇല്ലാതാക്കാൻ എത് നിരോധനം കൊണ്ടാണ് കഴിയുക…
ആശയങ്ങൾ ഇല്ലാതാകണം എങ്കിൽ ആശയങ്ങളുടെ വളർച്ചയ്ക്ക് കാരണമാകുന്ന ഘടകങ്ങൾ ഇല്ലാതാകണം.. അതിന് എന്താണോ ചെയ്യാൻ കഴിയുക അതാണ് ഫലപ്രദമായ മാർഗം…
അതായത് കമ്മ്യൂണിസം എന്ന ആശയം വളരുന്നത് ദാരിദ്ര്യം,വർഗീയത,ജാതി മേൽക്കോയ്മ എന്നിവ നില നിൽക്കുന്ന ഒരു സമൂഹത്തിലാണ്..

പണ്ട് കേളത്തിലെ കമ്മ്യൂണിസ്റ്റ്കളെ നിരോധിച്ചു ഫലമോ കേരളത്തിൽ അവർ അധികാരത്തിൽ എത്തി.. രാജ്യത്ത് RSS നെ നിരോധിച്ചു ഫലമോ രാജ്യത്ത് അവർ അധികാരത്തിൽ എത്തി… കമ്മ്യൂണിസ്റ്റുകാരെ അന്ന് നിരോധിക്കുന്നതിന് പകരം സമൂഹത്തിലെ ദാരിദ്ര്യം ഇല്ലാതാക്കാൻ ശ്രമിച്ചിരുന്നെങ്കിൽ..?
മനുഷ്യൻ ജാതി മറന്ന് പരസ്പരം സ്നേഹിച്ചിരുന്നെങ്കിൽ .?
കമ്മ്യൂണിസം എന്തിൻ്റെ പേരിൽ വളരും..
അവർക്ക് വളരാനുള്ള വളം വെട്ടി കളയുക…

ഐഎംഇഐ നമ്പർ കേന്ദ്ര പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ നിർദ്ദേശം, പുതിയ നീക്കവുമായി കേന്ദ്രസർക്കാർ

രാജ്യത്ത് ഹിന്ദുത്വ ദേശീയത എന്ന ആശയം ഒരു ഭാഗത്ത് ശക്തി പെടുമ്പോൾ മറുവശത്ത് ഇസ്ലാമിക വർഗീയതയും സ്വാഭാവികമായി ശക്തിപ്പെടും..
അപ്പൊൾ അത് മാറാൻ ജനങ്ങൾക്ക് മതേതര ബോധം ഉണ്ടാവണം..
ജനങ്ങൾക്ക് മതേതര ബോധം വന്നാൽ രാജ്യത്ത് ബിജെപി എങ്ങനെ അധികാരം നില നിർത്തും.. അപ്പൊൾ ഇന്ത്യയിൽ ഇസ്ലാം വർഗീയത വളരുക എന്നത് അവരുടെ ആവശ്യമാണ്. നിലവിലെ ഈ നിരോധനം രണ്ട് കൂട്ടരെയും ഒരുപോലെ ശക്തിപ്പെടുത്തും..അവർ എത്രത്തോളം ശക്തരാകുന്നോ അത്രത്തോളം ബിജെപി അധികാരത്തിൽ തുടരും..
ഇതിൻ്റെ ഇടയിൽ ഇല്ലത്ത് നിന്നും ഇറങ്ങി അമ്മാട്ടൊത്ത് എത്തിയതുമില്ല എന്ന അവസ്ഥയിൽ ആണ് പാവം കോൺഗ്രസുകാർ…

shortlink

Related Articles

Post Your Comments


Back to top button