News

കേന്ദ്ര നടപടിയില്‍ സംശയമുണ്ട്: ആർഎസ്എസ് പോലുള്ള സംഘടനകളോടും നിലപാട് സ്വീകരിക്കണമെന്ന് പികെ കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: പോപ്പുലർഫ്രണ്ടിനെ നിരോധിച്ചതുപോലെ ആർ.എസ്.എസ് പോലുള്ള സംഘടനകളോടും നിലപാട് സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. കേന്ദ്രസർക്കാരിന്റെ നടപടിയില്‍ സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വർഗീയത പ്രോത്സാഹിപ്പിക്കുന്ന വിഭാഗത്തെയും കയറൂരി വിടുകയും മറ്റൊരു വിഭാഗത്തെ മാത്രം നിരോധിക്കുകയും ചെയ്യുന്ന നടപടി സംശയാസ്പദമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

‘സംഘപരിവാറിന്റെ കൂടെയുള്ള സംഘടനകൾ ഇതേ പോലെയാണ് പ്രവർത്തിക്കുന്നത്. അത്തരം സംഘടനകൾക്ക് നിരോധനം വേണമോ എന്നത് മറ്റൊരു കാര്യമാണ്. ഇത്തരം ഭൂരിപക്ഷ വർഗീയത വളർത്തുന്ന സംഘടനകളുടെ പ്രവർത്തനം രാജ്യത്തിന് ഗുണം ചെയ്യില്ല,’ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

ഭക്ഷണത്തിന് പിന്നാലെ കുളിക്കരുതെന്ന് പറയുന്നത് എന്തുകൊണ്ട് 

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ രാഷ്ട്രീയത്തോട് ലീഗ് ഒരിക്കലും വിട്ടുവീഴ്ച ചെയ്തിട്ടില്ലെന്നും നിരോധനമേർപ്പെടുത്തിയ കാര്യം മുസ്ലിം ലീഗ് വിശദമായി വിലയിരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പോപ്പുലർ ഫ്രണ്ടിന്റെ സ്വാഭാവിക എതിരാളി ലീഗാണെന്നും അദ്ദേഹം പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button