KeralaLatest NewsNewsIndia

‘ഇനി കിടപ്പറയിലേക്ക് പോകുമ്പോള്‍ 200 രൂപയുടെ 15 മുദ്രപത്രങ്ങള്‍ കരുതേണ്ടി വരുമല്ലോ?’: ട്രോളി രസിക്കുന്നവർ അറിയാൻ

സമ്മതമില്ലാതെ ഭര്‍ത്താവ് നടത്തുന്ന ലൈംഗികവേഴ്ച ബലാത്സംഗമാണെന്ന സുപ്രീം കോടതി വിധിക്കെതിരെ കരഞ്ഞുതീർക്കുന്ന പ്രബുദ്ധ മലയാളികളെ കാണാം. ജസ്റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണത്തെ ‘ഇനി കിടപ്പറയിലേക്ക് പോകുമ്പോള്‍ 200 രൂപയുടെ 15 മുദ്രപത്രങ്ങള്‍ ഒരു മാസത്തേക്ക് കരുതേണ്ടി വരുമല്ലോ’ എന്ന അശ്ലീലം തമാശയാക്കി കരയുന്നവരെയാണ് സോഷ്യൽ മീഡിയകളിൽ കാണാനാകുന്നത്. ഇത്തരം വിധികളെ ട്രോളി രസിക്കുന്നവർ ആലുവ സ്വദേശി മൊഫിയ പർവീണിനെയും കോഴിക്കോട് സ്വദേശിനി ഷഹാനയെയും കാണാതെ പോകരുതെന്ന് ഓർമിപ്പിക്കുകയാണ് സുനിൽകുമാർ കാവിൻചിറ.

‘സുഹൈല്‍, ലൈംഗീക വൈകൃതങ്ങള്‍ക്ക് അടിമ, അശ്ലീലചിത്രങ്ങള്‍ കണ്ട് അതുപോലെ അനുകരിക്കാന്‍ ഭാര്യയെ നിര്‍ബന്ധിച്ചു. അടിമയെപ്പോലെ ജോലി ചെയ്യിപ്പിച്ചു; പലതവണ ശരീരത്തില്‍ മുറിവേല്‍പിച്ചു, ശരീരത്തിന്‍റെ രഹസ്യ ഭാഗങ്ങളിലൊക്കെ ഉണങ്ങിയതും അല്ലാത്തതുമായ നിരവധി മുറിവുകളാണ് മൃതദേഹ പരിശോദ്ധനയില്‍ കണ്ടെത്തിയത്. നിയമ വിദ്യാർഥിനിയായിരുന്ന, ആലുവ സ്വദേശി മൊഫിയ പർവീൺ ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട പോലീസിന്‍റെ കണ്ടെത്തലുകളാണ് മുകളില്‍ കൊടുത്തത്.

കോഴിക്കോട്ടെ, പറമ്പിൽ ബസാറിലെ വാടക ക്വാർട്ടേഴ്സിൽ നടിയും മോഡലുമായ ഷഹാന ആത്മഹത്യ ചെയ്തത് രണ്ട് മാസം മുമ്പാണ്. ഭർത്താവിന്റെ നിരന്തരപീഡനം കാരണമാണ് ഷഹാന ജീവനൊടുക്കിയത് എന്നാണ് പോലീസിന്റെ കണ്ടെത്തൽ. മൊഫിയ പർവീണിനെപ്പോലെ ഷഹാനയുടെ ശരിരത്തിന്‍റെ പലഭാഗത്തും, രഹസ്യഭാഗങ്ങളില്‍ പോലും കുറെയധികം മുറിവുകള്‍ കണ്ടെത്താന്‍ മൃതദേഹ പരിശോധനയില്‍ അനേഷണ സംഘത്തിന് സാധിച്ചു’ ഈ രണ്ട് സംഭവങ്ങളും ഓർത്തെടുത്തത് സുപ്രീം കോടതിയുടെ പുതിയ പരാമർശത്തെ ട്രോളി വികൃതമാക്കി ആത്മരതിയണയുന്ന ചില ആവേശക്കമ്മിറ്റിക്കാരെ ചിലത് ഓര്‍മ്മിപ്പിക്കാന്‍ വേണ്ടിയാണെന്ന് സുനിൽകുമാർ ഫേസ്‌ബുക്കിൽ കുറിച്ചു.

വൈറലാകുന്ന പോസ്റ്റിന്റെ പ്രസക്തഭാഗം:

സുപ്രീം കോടതിയുടെ പരാമർശം വന്നപ്പോൾ ഇന്ന്, ഒരു ഭര്‍ത്താവ്, കുറിച്ചത് ഇങ്ങനെയാണ്….
‘ഇനി കിടപ്പറയിലേക്ക് പോകുമ്പോള്‍ 200.രൂപയുടെ 15 മുദ്രപത്രങ്ങള്‍ ഒരു മാസത്തേക്ക് എനിക് കരുതേണ്ടി വരുമല്ലൊ……” എന്തൊരു ആശങ്കയാണ് അദേഹത്തിന്… ആ അഭിപ്രായത്തിന്, ചുവടെ അഭിപ്രായങ്ങള്‍ കുറിച്ചിട്ടത് ഭൂരിഭാഗവും സ്ത്രീകളുമാണ്. അയാള്‍ എഴുതിയ അഭിപ്രായത്തെക്കാള്‍ അശ്ലീലമാണ് സുപ്രീകോടതി പരാമര്‍ശത്തെ വക്രീകരിച്ച് സ്ത്രീജനങ്ങള്‍ എഴുതിയ commentsകള്‍ മുഴുവനും…. വിവാഹത്തിന്‍റെ, ആദ്യദിനത്തില്‍ തന്നെ കെട്ടിയോളെ അതിക്രൂരമായ് ബലാത്സംഗം ചെയ്ത് ആണിന്‍റെ കരുത്ത് അറിയിക്കുന്ന ആചാരം ഇന്നും മുറതെറ്റാതെ കൊണ്ടുനടക്കുന്ന അനേകം സ്ലീവാച്ചന്‍മ്മാരുടെ നാടാണിത്.

ആദ്യരാത്രിയുടെ, ഭീകരതയില്‍ നിന്നും ജീവന്‍ തിരിച്ച് കിട്ടി ലൈഗീകതയെന്ന് കേള്‍ക്കുമ്പോള്‍ തന്നെ മാനസിക നിലതെറ്റുന്ന ബന്ധം ഉപേക്ഷിച്ച് ജീവിതത്തില്‍ ഇനി ഒരു വിവാഹമെ വേണ്ട എന്ന് തീരുമാനമെടുത്ത് ജീവിക്കുന്ന സഹോദരിമാരെ ഈ ട്രോളിരസിക്കുന്ന നിങ്ങള്‍ക്ക് അറിയണമെന്നില്ല.

”നാം അനുഭവിക്കാത്ത, ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകള്‍ മാത്രമാണെന്ന് ബെന്യമിന്‍ എഴുതിയത് വെറുതെയല്ലല്ലോ……

ഭർത്താവ്, തന്നെ നിർബന്ധിച്ച് മതം മാറ്റിയെന്നും ഇസ്ലാമിക് സ്റ്റേറ്റിൽ ലൈംഗിക അടിമയാക്കാൻ ശ്രമിച്ചെന്നുമുള്ള യുവതിയുടെ പരാതിയിൽ അന്വേഷണം നടന്നു വരുന്ന വാര്‍ത്ത അധികം നാള്‍മുമ്പ് വന്നതൊന്നുമല്ല… ആ യുവതി മലയാളിയാണ് എന്ന് കേള്‍ക്കുമ്പോള്‍, എന്തിനെയും ലൈഗീകാവയവം കൊണ്ട് ചിന്തിക്കുന്ന, മുദ്രപത്രം വാങ്ങാന്‍ പോയവര്‍ക്ക് എന്ത് തോനുന്നൂ…?

”8 വയസുകാരിയെ, ലൈംഗിക അടിമയാക്കി, രണ്ടാനച്ഛനും സുഹൃത്തുക്കളും അറസ്റ്റില്‍, മദ്യം നല്‍കി മയക്കി പീഡനം… (വാര്‍ത്ത)
ഈ വാര്‍ത്തയ്ക്കും ട്രോള്‍ രചിക്കുന്നില്ലെ…?

കൂടുതല്‍, പറയാനില്ല….. കാലം അത്ര സുന്ദരമായ കാലമൊന്നുമല്ല. ലൈവ് വാര്‍ത്താ പോര്‍ട്ടലില്‍ വരുന്ന വര്‍ത്തയ്ക്ക് അടിയിലും മുകളിലും കമന്‍റും, ലൈക്കും, ട്രോളുമായ്, വൈറല്‍ ആകുമ്പോള്‍ ഇത്തിരി മനുഷപക്ഷ നിലപാട് സ്വീകരിക്കുന്നത് നല്ലതാവും.

shortlink

Related Articles

Post Your Comments

Related Articles


Back to top button