Latest NewsNewsLife StyleHealth & Fitness

ഈ ലക്ഷണങ്ങളിലൂടെ കരൾ രോ​ഗങ്ങൾ തിരിച്ചറിയാം

കരളിന്റെ ആരോഗ്യം തകരാറിലായാല്‍ അത് ആരോഗ്യത്തെ വളരെയധികം പ്രശ്‌നത്തിലാക്കുന്നു. മാത്രമല്ല, കരളിന്റെ ആരോഗ്യം അപകടത്തിലാണെന്ന് ശരീരം ചില ലക്ഷണങ്ങള്‍ കാണിക്കുന്നു.

കരളിലെ കോശങ്ങള്‍ നശിച്ച് അവിടെ സ്‌കാര്‍സ് രൂപം കൊള്ളുന്ന അവസ്ഥയാണ് ലിവര്‍ സിറോസിസ്. കരളിന്റെ പ്രവര്‍ത്തനം മന്ദഗതിയിലാവുകയും ഞരമ്പുകളില്‍ തടസ്സം ഉണ്ടാവുകയും ചെയ്യുന്നു. രോഗാവസ്ഥയനുസരിച്ച് പ്ലീഹ വലുതാവുകയും പലപ്പോഴും അന്നനാളത്തിലെ ഞരമ്പുകള്‍ വീര്‍ത്തു പൊട്ടി രക്തം ഛര്‍ദ്ദിക്കുകയും ചെയ്യും. ഇതാണ് പലപ്പോഴും ലിവര്‍ സിറോസിസ് എന്നതിന്റെ ലക്ഷണം.

Read Also : മൂന്നാറില്‍ വീണ്ടും കടുവയുടെ ആക്രമണം : രണ്ട് ദിവസങ്ങളിലായി ചത്തത് പത്ത് കന്നുകാലികള്‍

അമിത ക്ഷീണമാണ് ഏറ്റവും വലിയ ലക്ഷണമായി കരള്‍ രോഗത്തിന്റേതായി കണക്കാക്കുന്നത്. ഏത് സമയത്തും ക്ഷീണവും തളര്‍ച്ചും അനുഭവപ്പെടും. ഇത് ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

പലപ്പോഴും ശരീരത്തിനും കണ്ണിനും മൂത്രത്തിനും മഞ്ഞനിറം വരുന്നതും കരള്‍ രോഗത്തിന്റെ തുടക്കമാണ്. രക്തത്തിലെ ബിലിറൂബിന്‍ ശരീരത്തിന് മാലിന്യമായി പുറന്തള്ളാന്‍ കഴിയാത്തതിനാലാണ് ഇത്തരത്തില്‍ സംഭവിയ്ക്കുന്നത്. അതുകൊണ്ട് തന്നെ, ഇത്തരത്തിലുള്ള നിറം മാറ്റം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button