Latest NewsNewsInternational

തലയ്ക്ക് 30 ലക്ഷം ഡോളര്‍ വിലയിട്ട അല്‍-ഷബാബ് ഭീകരന്‍ അബ്ദുള്ളാഹി യാരെയെ വ്യോമാക്രമണത്തില്‍ വധിച്ചു

രോഗബാധിതനായ അഹമ്മദ് ദിരിയേക്കു പകരം യാരെ അല്‍-ഷബാബ് തലവനാകുമെന്നു റിപ്പോര്‍ട്ടുണ്ടായിരുന്നു

മൊഗാദിഷു: തലയ്ക്ക് 30 ലക്ഷം ഡോളര്‍ വിലയിട്ട അല്‍-ഷബാബ് ഭീകരന്‍ അബ്ദുള്ളാഹി യാരെയെ വ്യോമോക്രമണത്തില്‍ വധിച്ചു. തെക്കന്‍ സൊമാലിയയില്‍ ഉണ്ടായ വ്യോമാക്രമണത്തിലാണ് അബ്ദുള്ളാഹി യാരെയെ കൊലപ്പെടുത്തിയത്. സോമാലിയന്‍ സേനയും വിദേശസൈന്യവും സംയുക്തമായാണ് ശനിയാഴ്ച ഡ്രോണ്‍ ആക്രമണം നടത്തിയത്. തീരനഗരമായ ഹരാംകയിലായിരുന്നു ആക്രമണം.

Read Also:പറന്നത് പറയാതെ: പതിവുകൾ തെറ്റിച്ചു, മുഖ്യമന്ത്രി യൂറോപിലേക്ക് പോയത് രാജ്ഭവനെ പോലും അറിയിക്കാതെ

അല്‍-ഷബാബിന്റെ മുഖ്യ പ്രഭാഷകനായിരുന്നു അബ്ദുള്ളാഹി യാരെ. ഷൂര കൗണ്‍സിലിന്റെയും സംഘടനയുടെ ധനകാര്യ വിഭാഗത്തിന്റെയും തലവനുമായിരുന്നു ഇയാള്‍. അല്‍-ഷബാബ് ഗ്രൂപ്പിന്റെ സഹസ്ഥാപകരിലൊരാളായ യാരെ, സംഘടനയില്‍ രണ്ടാമനായിരുന്നു. രോഗബാധിതനായ അഹമ്മദ് ദിരിയേക്കു പകരം യാരെ അല്‍-ഷബാബ് തലവനാകുമെന്നു റിപ്പോര്‍ട്ടുണ്ടായിരുന്നു. കൊടും ഭീകരനായ അബ്ദുള്ളാഹി യാരെയുടെ കൊലപാതകം രാജ്യത്തുനിന്ന് ഒരു വിഷം ഇല്ലാതാക്കുന്നതിനു തുല്യമാണെന്ന് സര്‍ക്കാര്‍വൃത്തങ്ങള്‍ പറഞ്ഞു.

2012ല്‍ അമേരിക്ക മോസ്റ്റ് വാണ്ടഡ് പട്ടികയില്‍ ഉള്‍പ്പെടുത്തിയ ഏഴു ഭീകരരിലൊരാളാണു യാരെ. 30 ലക്ഷം ഡോളറാണ് ഇയാളുടെ തലയ്ക്ക് അമേരിക്ക പാരിതോഷികം പ്രഖ്യാപിച്ചത്.

shortlink

Post Your Comments


Back to top button