KasargodKeralaNattuvarthaLatest NewsNews

ചൂ​താ​ട്ട കേ​ന്ദ്ര​ത്തി​ല്‍ പൊലീസ് പരിശോധന : 16 പേ​ര്‍ അറസ്റ്റിൽ

മാ​ന്യ ഉ​ള്ളോ​ടി ഭ​ണ്ഡാ​ര​വീ​ട് വ​ള​പ്പി​ലെ കാ​ടു​മൂ​ടി​യ സ്ഥ​ല​ത്തു​ള്ള ചൂ​താ​ട്ട കേ​ന്ദ്ര​ത്തി​ല്‍ തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച ഒ​രു​ മ​ണി​യോ​ടെ ബ​ദി​യ​ടു​ക്ക പൊ​ലീ​സ് ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് അ​റ​സ്റ്റ്

ബ​ദി​യ​ടു​ക്ക: മാ​ന്യ​യി​ലെ ചൂ​താ​ട്ട കേ​ന്ദ്ര​ത്തി​ല്‍ പൊ​ലീ​സ് ന​ട​ത്തി​യ റെ​യ്ഡി​ൽ 16 പേ​ര്‍ അ​റ​സ്റ്റി​ൽ. മാ​ന്യ ഉ​ള്ളോ​ടി ഭ​ണ്ഡാ​ര​വീ​ട് വ​ള​പ്പി​ലെ കാ​ടു​മൂ​ടി​യ സ്ഥ​ല​ത്തു​ള്ള ചൂ​താ​ട്ട കേ​ന്ദ്ര​ത്തി​ല്‍ തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച ഒ​രു​ മ​ണി​യോ​ടെ ബ​ദി​യ​ടു​ക്ക പൊ​ലീ​സ് ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് അ​റ​സ്റ്റ്.

മാ​ന്യ​യി​ലെ വി​ജ​യ​ന്‍, ക​ല്ല​ക്ക​ട്ട​യി​ലെ ര​മേ​ശ്, കൊ​ല്ല​ങ്കാ​ന ക​ജ​ല​യി​ലെ ശെ​ല്‍വ​ദാ​ര്‍, മാ​ന്യ​യി​ലെ അ​ബ്ബാ​സ്, ബ​ദി​യ​ടു​ക്ക​യി​ലെ ഹാ​രി​സ്, ഏ​ണി​യാ​ര്‍പ്പി​ലെ സു​രേ​ഷ്, കോ​ടോം-​ബേ​ളൂ​രി​ലെ ജോ​ണ്‍സ​ണ്‍, മീ​ത്ത​ലെ ക​ള്ളാ​റി​ലെ ജോ​സ്, കൊ​ല്ല​ങ്കാ​ന​യി​ലെ ക​രു​ണാ​ക​ര​ന്‍, കു​മ്പ​ള​യി​ലെ അ​ബൂ​ബ​ക്ക​ര്‍ സി​ദ്ദീഖ്, ബെ​ള്ളൂ​ര്‍ അ​ഡ്യാ​ല​യി​ലെ വി​ട്ട​ല, കൊ​ല്ല​ങ്കാ​ന​യി​ലെ മു​ര​ളി, അ​മ്പ​ല​ത്ത​റ​യി​ലെ നൗ​ഷാ​ദ്, കാ​സ​ര്‍​ഗോഡ് അ​ശോ​ക ന​ഗ​റി​ലെ വി​ജ​യ​കു​മാ​ര്‍, ക​ള്ളാ​ര്‍ എ.​കെ.​ജി ന​ഗ​റി​ലെ വി​നോ​ദ്, മൊ​ഗ്രാ​ല്‍ പു​ത്തൂ​രി​ലെ അ​ബ്ദു​ല്‍ റ​ഹ്മാ​ന്‍ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​രി​ൽ നി​ന്നും 78000 രൂ​പ പി​ടി​ച്ചെ​ടു​ത്തു.

Read Also : പതിനൊന്നുകാരനെ തട്ടിക്കൊണ്ട് പോയി മോചനദ്രവ്യം ആവശ്യപ്പെട്ട കിഡ്‌നാപ്പിംഗ് സംഘത്തിനു നേരെ പൊലീസിന്റെ എന്‍കൗണ്ടര്‍

എ​സ്.​ഐ കെ.​പി. വി​നോ​ദ്കു​മാ​ര്‍, എ.​എ​സ്.​ഐ മാ​ധ​വ​ന്‍, സീ​നി​യ​ര്‍ സി​വി​ല്‍ പൊ​ലീ​സ് ഓ​ഫീസ​ര്‍മാ​രാ​യ രാ​ജേ​ഷ്, സു​നി​ല്‍കു​മാ​ര്‍, സി​വി​ല്‍ പൊ​ലീ​സ് ഓ​ഫീസ​ര്‍മാ​രാ​യ ദി​നേ​ശ​ന്‍, ഡ്രൈ​വ​ര്‍ രാ​ജേ​ഷ് എ​ന്നി​വ​രാ​ണ് പ​രി​ശോ​ധ​നാ സം​ഘ​ത്തി​ലു​ണ്ടാ​യ​ത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button