NewsTechnology

ഡിജിലോക്കർ: വാട്സ്ആപ്പ് ചാറ്റ്ബോട്ട് വഴി ഈ രേഖകൾ ഡൗൺലോഡ് ചെയ്യാം

MyGov Helpdesk WhatsApp എന്ന ചാറ്റ്ബോട്ട് വഴി രേഖകൾ ഡൗൺലോഡ് ചെയ്യുന്നതിനായി 9013151515 എന്ന നമ്പർ മൊബൈലിൽ സേവ് ചെയ്യുക

ആധാർ, പാൻ കാർഡ് അടക്കമുള്ള രേഖകൾ ഡിജിറ്റലായി സൂക്ഷിക്കാനുള്ള കേന്ദ്ര സർക്കാർ സംവിധാനമാണ് ഡിജിലോക്കർ. ഏതാനും വർഷങ്ങൾക്കു മുൻപ് ഐടി മന്ത്രാലയമാണ് ഈ ഓൺലൈൻ സേവനം അവതരിപ്പിച്ചത്. വാട്സ്ആപ്പ് ചാറ്റ്ബോട്ട് മുഖാന്തരം ഇത്തരം രേഖകൾ ഡൗൺലോഡ് ചെയ്യാനുള്ള അവസരമാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. ഇവ എങ്ങനെയെന്ന് പരിചയപ്പെടാം.

MyGov Helpdesk WhatsApp എന്ന ചാറ്റ്ബോട്ട് വഴി രേഖകൾ ഡൗൺലോഡ് ചെയ്യുന്നതിനായി 9013151515 എന്ന നമ്പർ മൊബൈലിൽ സേവ് ചെയ്യുക. വാട്സ്ആപ്പ് എടുത്തതിനുശേഷം MyGov Helpdesk എന്ന് സെർച്ച് ചെയ്യുക. ആ കോൺടാക്ടിലേക്ക് Hello എന്ന് ടൈപ്പ് ചെയ്ത് സന്ദേശം അയക്കുക. ഇതോടെ, ‘Digilocker service’ അല്ലെങ്കിൽ ‘CO- WIN Service’ എന്നിങ്ങനെ രണ്ട് ഓപ്ഷനുകൾ ലഭിക്കും. ഇവയിൽ നിന്ന് Digilocker service തിരഞ്ഞെടുക്കുക.

Also Read: ‘വിജയദശമിയില്‍ രാവണന്റെ കോലം കത്തിച്ചാല്‍ രാമന്റെ കോലവും കത്തിക്കും’: ദളിത് സേന

ഡിജിലോക്കറിൽ അക്കൗണ്ട് ഉണ്ടെങ്കിൽ Yes എന്ന് നൽകിയാൽ ആധാർ അടക്കമുള്ള രേഖകൾ പിഡിഎഫ് ഫോർമാറ്റിൽ ഡൗൺലോഡ് ചെയ്യാൻ സാധിക്കും. അതേസമയം, ഡിജിലോക്കറിൽ അക്കൗണ്ടില്ലെങ്കിൽ ആധാർ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്തതിനുശേഷം ചാറ്റ്ബോട്ട് സേവനം ഉപയോഗിക്കാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button