Latest NewsNewsBusiness

ആഫ്രിക്കയിൽ ചുവടുറപ്പിച്ച് ബ്രിട്ടാനിയ, കെനാഫ്രിക് ഇൻഡസ്ട്രീസുമായി കരാറിൽ ഏർപ്പെട്ടു

വടക്കേ അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക, തെക്കുകിഴക്കൻ ഏഷ്യ, മിഡിൽ ഈസ്റ്റ് തുടങ്ങിയ രാജ്യങ്ങളിൽ ബ്രിട്ടാനിയ ഇൻഡസ്ട്രീസ് പ്രവർത്തിക്കുന്നുണ്ട്

ബിസിനസ് വിപുലീകരണത്തിനൊരുങ്ങി പ്രമുഖ ബിസ്ക്കറ്റ് നിർമ്മാതാക്കളായ ബ്രിട്ടാനിയ ഇൻഡസ്ട്രീസ്. റിപ്പോർട്ടുകൾ പ്രകാരം, കെനിയയിലാണ് വിപുലീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. ഇതിന്റെ ഭാഗമായി നെയ്റോബി ആസ്ഥാനമായി പ്രവർത്തിക്കുന്ന കെനാഫ്രിക് ഇൻഡസ്ട്രീസുമായി കരാറിൽ ഏർപ്പെട്ടു. 20 മില്യൺ ഡോളറാണ് ഇടപാട് മൂല്യം.

നിലവിൽ, വടക്കേ അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക, തെക്കുകിഴക്കൻ ഏഷ്യ, മിഡിൽ ഈസ്റ്റ് തുടങ്ങിയ രാജ്യങ്ങളിൽ ബ്രിട്ടാനിയ ഇൻഡസ്ട്രീസ് പ്രവർത്തിക്കുന്നുണ്ട്. ഇതിന് പുറമേയാണ് കെനിയയിലും ബിസിനസ് പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്. നെയ്റോബിയിലെ നവീകരിച്ച ഫാക്ടറി വൈകാതെ തന്നെ ആരംഭിക്കുമെന്ന് കെനാഫ്രിക് ഇൻഡസ്ട്രീസ് വ്യക്തമാക്കിയിട്ടുണ്ട്.

Also Read: ബിയർ കുടിച്ച് സമനില തെറ്റിയ പതിനാലുകാരി റോഡിലിറങ്ങി: യുവാക്കൾ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചതായി വ്യാജപ്രചാരണം

ഗുഡ് ഡേ, മേരി ഗോൾഡ്, ടൈഗർ എന്നിങ്ങനെയുള്ള ജനപ്രിയ ബിസ്ക്കറ്റുകളുടെ നിർമ്മാതാക്കളാണ് ബ്രിട്ടാനിയ. അതേസമയം, കെനിയ, ഉഗാണ്ട, ടാൻസാനിയ, റുവാണ്ട, കോംഗോ തുടങ്ങിയ സ്ഥലങ്ങളിൽ വ്യാപാര സാന്നിധ്യമുള്ള കമ്പനിയാണ് കെനാഫ്രിക്. 4 വർഷം മുൻപാണ് കെനാഫ്രിക് ബിസ്ക്കറ്റ് ബിസിനസ് രംഗത്തേക്ക് ചുവടുറപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button