CricketLatest NewsNewsSports

മഴ ഭീഷണി: ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ഏകദിനം വൈകുന്നു

ലഖ്‌നൗ: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഇന്ത്യയുടെ ആദ്യ ഏകദിനം മഴമൂലം വൈകുന്നു. ഒരു മണിക്ക് ഇടേണ്ടിയിരുന്ന ടോസ് 1.30 വരെ വൈകിപ്പിച്ചെങ്കിലും ഇതുവരെ ഇരു ക്യാപ്റ്റന്‍മാര്‍ക്കും മൈതാനത്തിറങ്ങാനായിട്ടില്ല. ടോസ് ഇടുന്നതിന് മിനിറ്റുകള്‍ മുമ്പ് വീണ്ടും മഴയെത്തിയതാണ് തിരിച്ചടിയായത്.

അതേസമയം, ഇനിയും ലഖ്‌നൗവില്‍ മഴയ്ക്ക് സാധ്യതയുണ്ട് എന്നാണ് കാലാവസ്ഥാ പ്രവചനം. അതിനാല്‍ മത്സരത്തിലെ ഓവറുകള്‍ വെട്ടിച്ചുരുക്കിയേക്കാം. ലഖ്‌നൗവില്‍ രണ്ട് ദിവസമായി തുടരുന്ന മഴ ഇന്നും തുടരുമെന്ന് കാലാവസ്ഥ പ്രവചനങ്ങളുണ്ടായിരുന്നു. ഇന്ന് വൈകിട്ട് ഇടിമിന്നലിനും സാധ്യതയുണ്ട്. ഇന്നലെ മുഴുവന്‍ സമയവും സ്റ്റേഡിയത്തിലെ പിച്ച് മൂടിയിരിക്കുകയായിരുന്നു.

രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ടീം ടി20 ലോകകപ്പിനായി ഓസ്ട്രേലിയയിലേക്ക് പറന്നതിനാല്‍ മുതിര്‍ന്ന ഓപ്പണര്‍ ശിഖര്‍ ധവാന്‍റെ ക്യാപറ്റന്‍സിയിലാണ് ഇന്ത്യന്‍ ടീം ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ഏകദിന പരമ്പര കളിക്കുന്നത്. ശ്രേയസ് അയ്യരാണ് ഉപനായകന്‍. മലയാളി താരം സ‍ഞ്ജു സാംസണ്‍ ഇന്ത്യന്‍ സ്‌ക്വാഡിലുണ്ട്.

സീനിയർ താരങ്ങളുടെ അഭാവമുണ്ടെങ്കിലും ഇന്ത്യൻ ടീം മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് ക്യാപ്റ്റൻ ശിഖ‌‍ർ ധവാൻ വ്യക്തമാക്കി. യുവതാരങ്ങൾക്ക് മികവ് തെളിയിക്കാൻ മികച്ച അവസരമാണ് ഈ പരമ്പരയെന്നും ധവാൻ പറഞ്ഞു. ഏകദിന പരമ്പരയ്ക്കായി 16 അംഗ ടീമിനെയാണ് സെലക്‌ടര്‍മാര്‍ പ്രഖ്യാപിച്ചത്. രജത് പടിദാര്‍, മുകേഷ് കുമാര്‍ എന്നിവരാണ് ടീമിലെ പുതുമുഖങ്ങള്‍.

Read Also:- വൈറ്റ്ഹെഡ്സ് ഒഴിവാക്കാൻ പഞ്ചസാരയും കടലമാവും!

സീനിയര്‍ താരങ്ങള്‍ സ്ക്വാഡിലില്ലെങ്കിലും ഏകദിന പരമ്പരയും നേടാമെന്ന പ്രതീക്ഷയിലാണ് ധവാനും സംഘവും. ന്യൂസിലന്‍ഡ് എയ്‌ക്കെതിരെ മികച്ച പ്രകടനം കാഴ്ചവെച്ചതിന്റെ ആത്മവിശ്വാസത്തിലാണ് സഞ്ജു സാംസണ്‍. രോഹിത് ശര്‍മ്മയുടെ നേതൃത്വത്തില്‍ ടി20 പരമ്പര നേരത്തെ ഇന്ത്യ നേരത്തെ 2-1ന് സ്വന്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button