KeralaLatest NewsNews

മുഖ്യമന്ത്രിയുടെ വിദേശ യാത്ര സുതാര്യമല്ല, നാടിന് ഉപകാരമുള്ള ഒന്നും യാത്രയുടെ ഭാഗമായി ചെയ്തിട്ടില്ല: വി.ഡി സതീശൻ

കോഴിക്കോട്: മുഖ്യമന്ത്രിയുടെ വിദേശ യാത്ര സുതാര്യമല്ലെന്ന വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. യാത്രയുടെ പുരോഗതി ജനങ്ങൾക്ക് മുന്നിൽ വയ്ക്കണമെന്ന് വി.ഡി സതീശൻ ആവശ്യപ്പെട്ടു. നാടിന് ഉപകാരമുള്ള ഒന്നും യാത്രയുടെ ഭാഗമായി ചെയ്തിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യാത്ര രഹസ്യമാക്കിവച്ചതിൽ ദുരൂഹത ഉണ്ട് കുടുംബത്തോടൊപ്പം ചെയ്യുന്ന യാത്രകൾ ജനങ്ങൾക്കിടയിൽ അവമതിപ്പ് ഉണ്ടാക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചു.

ഗുരുതരമായ കാര്യങ്ങൾ 164 മൊഴിയിൽ ഉണ്ടായിട്ടും സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്ന ഉന്നയിച്ച ആരോപണങ്ങൾ കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നില്ലെന്ന് വി.ഡി സതീശൻ പറഞ്ഞു.

സ്വർണക്കടത്തിൽ കേന്ദ്രവും സംസ്ഥാനവും ഒത്തുകളിച്ചു. സ്വപ്നയുടെ പുസ്തകത്തിൽ പറയുന്ന കാര്യങ്ങളെ കുറിച്ച് പിന്നീട് പ്രതികരിക്കാമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button