Latest NewsUAENewsInternationalGulf

സൗജന്യ ഡ്രൈവറില്ലാ ബസ് സർവീസ് പ്രഖ്യാപിച്ച് അബുദാബി

അബുദാബി: സൗജന്യ ഡ്രൈവറില്ലാ ബസ് സർവീസ് പ്രഖ്യാപിച്ച് അബുദാബി. അടുത്ത മാസം അബുദാബിയിൽ ഡ്രൈവറില്ലാ ബസ് അവതരിപ്പിക്കും. എഫ്1 ഗ്രാൻഡ് പ്രിക്സിനോട് അനുബന്ധിച്ചാണ് പൂർണമായും ഓട്ടോമേറ്റഡ് ഡ്രൈവറില്ലാ മിനിബസ് അവതരിപ്പിക്കുന്നത്.

Read Also: പൊതുബീച്ചുകൾ നവീകരിക്കുന്നതിനുള്ള പദ്ധതി ഡിസംബറിൽ പൂർത്തിയാകും: അറിയിപ്പുമായി ദുബായ് മുൻസിപ്പാലിറ്റി

മിനിബസിന്റെ മാതൃക, ഗിറ്റെക്‌സ് ഗ്ലോബലിലെ അബുദാബി സർക്കാർ സ്റ്റാൻഡിൽ പ്രദർശിപ്പിച്ചിരുന്നു. നാലു പേർക്ക് ഇരിക്കാനുള്ള സൗകര്യം ബസിലുണ്ട്. നാലു പേർക്ക് ബസിൽ നിന്നും യാത്ര ചെയ്യാം. ഡബ്ല്യു ഹോട്ടൽ, യാസ് വാട്ടർ വേൾഡ്, യാസ് മറീന സർക്യൂട്ട്, ഫെരാരി വേൾഡ് എന്നിവയുൾപ്പെടെ യാസ് ദ്വീപിലെ 9 സ്ഥലങ്ങളിൽ ബസ് നിർത്തും. ബസിൽ ഡ്രൈവറില്ലെങ്കിലും ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ ഉണ്ടായിരിക്കും.

മാർച്ചിലാണ് അബുദാബിയിലെ യാസ് ഐലൻഡിൽ ഡ്രൈവറില്ലാ ടാക്‌സി സർവീസുകളുടെ ഒന്നാം ഘട്ടം വിജയകരമായി പൂർത്തിയാക്കിയതായി ഐടിസി പ്രഖ്യാപിച്ചത്.

Read Also: നിയമ ലംഘനം നടത്തുന്ന വാഹനങ്ങള്‍ നാളെ മുതല്‍ നിരത്തില്‍ പാടില്ല: പിടിച്ചെടുക്കാന്‍ നിര്‍ദ്ദേശം നൽകി ഹൈക്കോടതി

shortlink

Related Articles

Post Your Comments

Related Articles


Back to top button