CricketLatest NewsNewsSports

അദ്ദേഹത്തിന്റെ വരവ് കാര്യങ്ങൾ ഇന്ത്യക്ക് അനുകൂലമാക്കി, പേടിയില്ലാതെ പാകിസ്ഥാനെ നേരിടാൻ പഠിപ്പിച്ചു: ഷാഹിദ് അഫ്രീദി

ദുബായ്: ലോകകപ്പ് മത്സരങ്ങളിൽ പാകിസ്ഥാനെതിരെ സമ്പൂർണ ആധിപത്യം ഇന്ത്യയ്ക്കുണ്ടായിരുന്നു. തോൽവിയറിയാതെ കുതിച്ചിരുന്ന ഒരു സമയം. ഏകപക്ഷീയമായ മത്സരങ്ങളിൽ ഇന്ത്യ, പാകിസ്ഥാന് മുന്നിൽ എളുപ്പത്തിൽ ജയിച്ചുകയറി. എന്നാൽ, അടുത്തിടെ സ്ഥിതിഗതികൾ മാറിയിട്ടുണ്ട്. ഇപ്പോഴിതാ, ബാബർ അസമിന്റെ ടീമിന് ഇന്ത്യക്ക് മുകളിൽ സമ്പൂർണ ആധ്യപത്യം പുലർത്താൻ സാധിച്ചിട്ടുണ്ടെന്ന് മുൻ പാകിസ്ഥാൻ ഓൾറൗണ്ടർ ഷാഹിദ് അഫ്രീദി വിശ്വസിക്കുന്നു.

‘കഴിഞ്ഞ ഒക്ടോബർ വരെ ഒരു ലോകകപ്പ് മത്സരത്തിലും പാകിസ്ഥാൻ ഇന്ത്യയെ തോൽപ്പിച്ചിട്ടില്ല. കൂടാതെ 7 ഏകദിനങ്ങളും 5 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ഏഷ്യാ കപ്പ് മത്സരങ്ങളിലും ഇന്ത്യയ്ക്ക് മികച്ച ഹെഡ് ടു ഹെഡ് റെക്കോർഡ് ഉണ്ടായിരുന്നു. എന്നിരുന്നാലും, 2021 ടി20 ലോകകപ്പിൽ പാകിസ്ഥാൻ ഇന്ത്യയ്‌ക്കെതിരായ അവരുടെ ആദ്യ ലോകകപ്പ് മത്സരം വിജയിക്കുകയും 2022ലെ ഏഷ്യാ കപ്പിൽ മെൻ ഇൻ ഗ്രീൻ ഇന്ത്യയെ രണ്ടുതവണ പരാജയപ്പെടുത്തുകയും ചെയ്തു’.

Read Also:- ‘വെള്ളിയാഴ്ച മുതൽ എം.ജി റോഡ് സ്തംഭിച്ചു, മലയാള സിനിമ നഷ്ടപ്രതാപം തിരിച്ചുപിടിക്കുന്നു: റോഷാക്കിനെ കുറിച്ച് ആന്റോ ജോസഫ്

‘എംഎസ് ധോണിയുടെ ക്യാപ്റ്റൻസിക്ക് കീഴിൽ ഇന്ത്യ പാകിസ്ഥാനോടുള്ള മനോഭാവത്തിൽ മാറ്റം വരുത്തി. അവർ പാകിസ്ഥാനെ എതിരാളികൾ അല്ലാതായി കണ്ടു. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നിവരുമായി മത്സരിക്കാൻ തുടങ്ങി. എന്നിരുന്നാലും, കളിയോടുള്ള അവരുടെ സമീപനം പാകിസ്ഥാൻ മാറ്റുന്നതിനാൽ കാര്യങ്ങൾ മാറിമറിഞ്ഞു. ധോണിയുടെ വരവ് കാര്യങ്ങൾ ഇന്ത്യയ്ക്ക് അനുകൂലമാക്കി. പേടിയില്ലാതെ പാകിസ്ഥാനെ നേരിടാൻ ധോണി പഠിപ്പിച്ചു’ അഫ്രീദി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button