ArticleKeralaCinemaLatest NewsNewsIndiaEntertainmentWriters' Corner

നയൻതാരയും പ്രിയങ്ക ചോപ്രയും അമ്മയായ സറോഗസി എന്താണ്? സറോഗസി സ്വാഭാവികമാണെന്ന് സദാചാരവാദികൾ എന്നാണ് തിരിച്ചറിയുക?

‘നയനും ഞാനും അമ്മയും അപ്പയും ആയി. അനുഗ്രഹിക്കപ്പെട്ട ഇരട്ട കുഞ്ഞുങ്ങളാണ്. ഞങ്ങളുടെ ഉയിരിനും ഉലകത്തിനും നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും വേണം’, ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ കാര്യം ആരാധകരുമായി പങ്കുവെച്ച നയൻതാരയെയും വിഘ്‌നേഷിനെയും പക്ഷെ പ്രബുദ്ധ മലയാളി സൈബർ കൂട്ടങ്ങൾ വെറുതെവിടുന്നില്ല. അവർ മൂക്കത്ത് വിരൽ വെയ്ക്കുകയാണ്.

തെന്നിത്യൻ താര റാണി നയൻതാരയ്ക്കും സംവിധായകൻ വിഘ്നേഷ് ശിവനും ഇരട്ടക്കുട്ടികൾ ജനിച്ച വിവരം ആരാധകരുമായി പങ്കുവെച്ചതോടെ പ്രബുദ്ധ മലയാളികൾ പുരികം ചുളിച്ചിരിക്കുകയാണ്. വിവാഹത്തിന് മുമ്പ് ഗര്‍ഭിണിയായിരുന്നോ, സറോഗസിയല്ലേ തുടങ്ങിയ ചോദ്യങ്ങളുമായി ഇക്കൂട്ടർ സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് താഴെ കരച്ചിൽ ആരംഭിച്ചിരിക്കുകയാണ്. ഇതിനിടെ എന്താണ് സറോഗസി? കുഞ്ഞുങ്ങൾ വിഘ്നേഷിന്റേത് മാത്രമല്ലേ? വാടക ഗർഭപാത്രം ആണെങ്കിൽ നയൻതാരയ്ക്ക് എന്താണ് അതിൽ റോൾ എന്ന് പോലും അശ്ളീല ചുവയോടെ ചോദിക്കുകയാണ് പ്രബുദ്ധ മലയാളി കൂട്ടങ്ങൾ.

ഇത്തരം അശ്ളീലത നിറഞ്ഞ, തീർത്തും അബദ്ധധാരണകളുള്ള ഒരു സമൂഹത്തിനിടയിലേക്ക് ആണ് നയൻതാരയും വിഘ്‌നേഷും തങ്ങളുടെ സന്തോഷം പങ്കുവെച്ചത് എന്നതാണ് വിചിത്രം. കാലം മാറിയതും, മാറിയ കാലത്തിന്റെ മാതൃത്വ ഭാവങ്ങളും ഒന്നും ‘പ്രവസിച്ചാലേ അമ്മയാകൂ’ എന്ന ചിന്താഗതി വെച്ചുപുലർത്തുന്നവർ അറിഞ്ഞിട്ടില്ലെന്ന് വേണം കരുതാൻ. നയൻതാരയുടെ തീരുമാനത്തെ ചോദ്യം ചെയ്യാനോ അവരെ വിമർശിക്കാനോ ആർക്കും അവകാശമില്ലെന്നിരിക്കെ, സദാചാര പോലീസിങ് നടത്തുന്ന, പ്രമുഖരുടെ പോസ്റ്റില്‍ ‘പൊങ്കാല’യിടുന്നതില്‍ അഭിമാനിക്കുന്ന ഈ വെട്ടുക്കിളികൂട്ടിത്തിന് ഇപ്പോഴും സറോഗസി എന്താണ് എന്ന് അറിയില്ല എന്ന് വേണം അനുമാനിക്കാൻ.

എന്താണ് സറോഗസി?

ഒരു സ്ത്രീക്ക് സ്വന്തം ഗര്‍ഭപാത്രത്തില്‍ കുഞ്ഞിനെ ജനിപ്പിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ കുഞ്ഞിനെ മറ്റൊരു സ്ത്രീ പ്രസവിക്കുന്നതാണ് സറോഗസി. ഭര്‍ത്താവിന്റെയും ഭാര്യയുടെയും അണ്ഡവും ബീജവും കൃത്രിമ ബീജസങ്കലനത്തിലൂടെ ഭ്രൂണമാക്കി മറ്റൊരു വാടക ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുന്നു. പ്രസവിച്ചുകഴിഞ്ഞാല്‍ കുഞ്ഞിനെ യഥാര്‍ഥ അച്ഛനമ്മമാര്‍ക്ക് നല്‍കുന്നു. അണ്ഡമോ ബീജമോ ഏതെങ്കിലുമൊന്ന് പുറത്തുനിന്ന് സ്വീകരിക്കുന്നവരുണ്ട്.

വൈദ്യശാസ്ത്രപരവും നിയമപരവുമായ വൈദഗ്ധ്യവും യാത്രയിലുടനീളം ശക്തമായ പിന്തുണയും ആവശ്യമുള്ള ഒരു പ്രക്രിയയാണിത്. ഒരു കുട്ടിയുണ്ടാകാൻ വാടക ഗർഭധാരണം നടത്തുന്നവരെ ഐ.പികൾ എന്ന് വിളിക്കുന്നു. ഗർഭാവസ്ഥയിലുള്ള വാഹകർക്ക് അവർ വഹിക്കുന്ന കുട്ടികളുമായി ജനിതക ബന്ധമില്ല. കുഞ്ഞിന്റെ യഥാർത്ഥ അവകാശികൾ അണ്ഡവും ബീജവും നൽകുന്ന, ദമ്പതികൾ തന്നെയാകും. വാടക ഗർഭധാരണം കുറച്ച് കാലമായി ഒരു കുടുംബം കെട്ടിപ്പടുക്കുന്നതിനായുള്ള മികച്ച ഒരു ഓപ്‌ഷൻ ആണ്.

മാതാപിതാക്കളായ വാര്‍ത്ത പങ്കുവെച്ച് സൈബര്‍ ആക്രമണം നേരിട്ട ആദ്യ താരദമ്പതികളല്ല നയനും വിഘ്‌നേഷും. പ്രിയങ്ക ചോപ്രയ്ക്കും ഭര്‍ത്താവ് നിക് ജോനാസിനും നേരെയും സമാനമായ സൈബർ ആക്രമണം ഉണ്ടായിരുന്നു. ബോളിവുഡിന് സറോഗസി സ്വാഭാവികമായ ഒരു പ്രക്രിയ ആണെന്ന് ആദ്യം ബോധ്യപ്പെടുത്തിയത് ഷാരൂഖ് ഖാൻ ആയിരിക്കും. ‘ബോധ്യപ്പെടുത്തി’ എന്ന് പൂർണമായും പറയാനാകില്ല, ബോധ്യപ്പെട്ടുവെങ്കിൽ പ്രിയങ്കയ്ക്കും നിക്കിനും നേരെ സൈബർ ആക്രമണം ഉണ്ടാകില്ലല്ലോ?.

ഗര്‍ഭപാത്ര സംബന്ധമായ ചില പ്രശ്നങ്ങളെ തുടര്‍ന്ന് തുടര്‍ച്ചയായി അബോര്‍ഷന്‍ സംഭവിച്ചതോടെയാണ് കുഞ്ഞിനായി സറോഗസിയെ സമീപിക്കാന്‍ കിരണും ആമിറും തീരുമാനിച്ചത്. എന്നാൽ, ഇത് സൈബർ വെട്ടുക്കിളി കുറ്റങ്ങൾക്ക് പിടിച്ചില്ല. 2011ല്‍ ഇരുവരുടേയും ജീവിതത്തിലേക്ക് ആസാദ് കടന്നുവന്നു. ഷാരൂഖിനും ഗൗരിക്കും സറോഗസിയിലൂടെ പിറന്ന കുഞ്ഞിന്റെ യഥാര്‍ഥ അമ്മ ആരാണ് എന്ന ചോദ്യം പോലും ഉയർന്നു.

എന്നാൽ, ഇതിന് പിന്നാലെ സറോഗസി വഴി കുഞ്ഞുങ്ങളെ സ്വന്തമാക്കിയ സണ്ണി ലിയോണിന് വെട്ടുകിളികളുടെ ആക്രമണം, ഷാരൂഖിനെ അപേക്ഷിച്ച് കുറവായിരുന്നു. രണ്ടുവയസ്സുകാരിയായ നിഷ എന്ന പെണ്‍കുട്ടിയെ സണ്ണി ലിയോണിയും ഭർത്താവും ആദ്യം നിയമപരമായി ദത്തെടുത്തിരുന്നു എന്നത് തന്നെയാണ് ഇവർക്ക് നേരെ സറോഗസി സംബന്ധിച്ച ചോദ്യങ്ങളും സൈബർ ആക്രമണവും ഉണ്ടാകാതിരിക്കാൻ കാരണമായത്.

പിന്നാലെ സറോഗസി വഴി കരൺ ജോഹറും, തുഷാർ കപൂറും അച്ഛനായി.ശില്പ ഷെട്ടി, പ്രീതി സിന്റ, സൊഹൈല്‍ ഖാന്‍ എന്നിവരും വാടക ഗര്ഭധാരണം വഴി രക്ഷിതാക്കൾ ആയവരാണ്. ഈ ലിസ്റ്റിൽ ഒടുവിലത്തെ സെലിബ്രിറ്റിയാണ് നയൻതാര.

ഏഴ് വർഷത്തെ പ്രണയത്തിനൊടുവിലാണ് നയൻതാരയും വിഘ്നേഷും വിവാഹിതരായത്. നാനും റൗഡിതാൻ എന്ന സിനിമയുടെ സെറ്റിൽ വച്ചായിരുന്നു നയൻതാരയും വിഘ്നേഷും പ്രണയത്തിലാകുന്നത്. ഇക്കഴിഞ്ഞ ജൂണിലാണ് ഇരുവരും വിവാഹിതരായത്. അച്ഛനും അമ്മയും ആവുക എന്ന തീരുമാനമെടുത്ത ശേഷമാണ്, ഇവർ വിവാഹ ജീവിതത്തിലേക്ക് കാലെടുത്ത് വെച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button