Latest NewsNewsInternational

ഹിജാബ് വിരുദ്ധ പ്രതിഷേധം, ഇറാനില്‍ ദേശീയ ടെലിവിഷന്‍ ഹാക്ക് ചെയ്തു

ഇറാനിലെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിക്കെതിരെ രാജ്യത്തെ യുവജനങ്ങള്‍

ടെഹ്‌റാന്‍: ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിനിടെ ഇറാന്‍ ദേശീയ ടെലിവിഷന്‍ ചാനല്‍ ഹാക്ക് ചെയ്തു. പ്രക്ഷോഭത്തെ പിന്തുണക്കുന്ന ഡിജിറ്റല്‍ ആക്റ്റിവിസ്റ്റുകളാണ് ദേശീയ ടെലിവിഷന്‍ ചാനല്‍ ഹാക്ക് ചെയ്തതെന്നാണ് വിവരം. ഇതോടെ, പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി ദേശീയ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുന്ന ദൃശ്യങ്ങള്‍ തടസ്സപ്പെട്ടു.

Read Also: സ്പീഡ് ഗവേർണർ ഘടിപ്പിക്കാതെ സർവീസ് നടത്തിയ കെ.എസ്.ആർ.ടി.സി ബസിനെതിരെ നടപടി: ഫിറ്റ്‌നസ് റദ്ദാക്കി

‘ഞങ്ങളുടെ യുവാക്കളുടെ രക്തം നിങ്ങളുടെ കൈളില്‍ പുരണ്ടിരിക്കുന്നു’ -എന്ന സന്ദേശം സ്‌ക്രീനില്‍ എഴുതിക്കാണിച്ചിരുന്നു.ഇദലതി അലി ഹാക്ക് വിസ്റ്റ് സംഘത്തില്‍ പെട്ടവരാണ് ഹാക്കിങ്ങിനു പിന്നിലെന്നാണ് കരുതുന്നത്. ‘ഞങ്ങളോടൊപ്പം ചേരൂ, ഉണരൂ’ എന്ന മുദ്രാവാക്യവും ടെലിവിഷന്‍ സ്‌ക്രീനിന്റെ വലതു വശത്ത് ദൃശ്യമായിരുന്നു.

സ്‌ക്രീനില്‍ ഏതാനും സെക്കന്‍ഡുകള്‍ മഹ്‌സ അമിനിയുടെയും മറ്റ് മൂന്ന് സ്ത്രീകളുടെയും ചിത്രങ്ങളും കാണിച്ചിരുന്നു. ഹിജാബ് ശരിയായി ധരിച്ചില്ലെന്നാരോപിച്ച് അറസ്റ്റിലായ മഹ്‌സ അമിനിയുടെ കസ്റ്റഡി മരണത്തെ തുടര്‍ന്നാണ് ഇറാനില്‍ ഹിജാബ് വിരുദ്ധ പ്രതിഷേധം അലയടിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button