CricketLatest NewsNewsSports

എല്ലാം ഞങ്ങള്‍ക്ക് അനൂകുലമായി സംഭവിച്ചു, ടോസ് നേടിയിട്ടും ബാറ്റിംഗ് തിരഞ്ഞെടുത്ത കേശവ് മഹാരാജിന് നന്ദി: ശിഖർ ധവാൻ

റാഞ്ചി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ടാം ഏകദിനത്തിലെ മിന്നും ജയത്തോടെ ഇന്ത്യ മൂന്ന് പരമ്പരയില്‍ ഒപ്പമെത്തിയിരുന്നു. ഫോമിലേക്ക് തിരിച്ചെത്തിയ ഇഷാൻ കിഷനെയും ശ്രേയസ് അയ്യരെയും പ്രശംസിച്ച് നായകൻ ശിഖർ ധവാൻ രംഗത്തെത്തി. ബാറ്റ്സ്മാൻമാരുടെ കാര്യത്തില്‍ ഏറെ സന്തോഷമുണ്ടെന്നും ടോസ് നേടിയിട്ടും ബാറ്റിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ കേശവ് മഹാരാജിന് നന്ദിയുണ്ടെന്നും ധവാന്‍ പറഞ്ഞു.

‘എല്ലാം ഞങ്ങള്‍ക്ക് അനൂകുലമായി സംഭവിച്ചു. ടോസ് നേടിയിട്ടും ബാറ്റിംഗ് തിരഞ്ഞെടുത്തതിന് ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ കേശവ് മഹാരാജിന് കടപ്പെട്ടിരിക്കുന്നു. കൃത്യമായ സമയത്ത് അന്തരീക്ഷത്തില്‍ ഈര്‍പ്പമുണ്ടായി. ഇഷാന്‍ കിഷനും ശ്രേയസ് അയ്യര്‍ക്കും നന്നായി ബാറ്റ് ചെയ്യാന്‍ സാധിച്ചു. അവരുടെ കൂട്ടുകെട്ട് ഏറെ ആസ്വദിച്ചു’.

‘ആദ്യ പത്ത് ഓവറില്‍ പരമാവധി റണ്‍സ് നേടാനായിരുന്നു ലക്ഷ്യം. മധ്യ ഓവറുകളില്‍ കാര്യങ്ങള്‍ എളുപ്പമാവില്ലെന്ന് അറിയാമായിരുന്നു. ബൗളിംഗ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഏറെ സന്തോഷം. എല്ലാവരും യുവാക്കളാണ്. അവര്‍ക്ക് പഠിക്കാനുള്ള അവസരമായിരുന്നിത്. പ്രത്യേകിച്ച ഷഹ്ബാസ് അഹമ്മദ്. അവരെല്ലാം ഒരുപാട് പക്വത കാണിക്കുന്നതില്‍ ഏറെ സന്തോഷം’ ധവാന്‍ പറഞ്ഞു.

Read Also:- ഭാര്യയും ഭർത്താവും ദുരൂഹ സാഹചര്യത്തിൽ വീടിനുള്ളിൽ മരിച്ച നിലയിൽ: സംഭവം കോട്ടയത്ത്

റാഞ്ചിയില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നേടി ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്ക ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 278 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 45.5 ഓവറില്‍ ലക്ഷ്യം മറികടന്നു. ശ്രേയസ് അയ്യരുടെ സെഞ്ചുറിയും (111 പന്തില്‍ പുറത്താവാതെ 113), ഇഷാന്‍ കിഷന്റെ (84 പന്തില്‍ 93) അർദ്ധ സെഞ്ചുറിയുമാണ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായത്. മലയാളി താരം സഞ്ജു സാംസണ്‍ 36 പന്തില്‍ പുറത്താവാതെ 30 റണ്‍സെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button