Latest NewsNewsFootballSports

ഹാളണ്ടിനെ ഫുട്‌ബോളില്‍ നിന്ന് വിലക്കണം: ഫിഫയ്ക്ക് പരാതിയുമായി ആരാധകർ

ലണ്ടന്‍: മാഞ്ചസ്റ്റര്‍ സിറ്റി താരം എര്‍ലിങ് ഹാലണ്ടിനെ വിലക്കണമെന്ന് ആരാധകർ. ഇതിനായി ഒപ്പ് ശേഖരണം തുടങ്ങിയിരിക്കുകയാണ് ഒരു കൂട്ടം ആരാധകകര്‍. മാഞ്ചസ്റ്റര്‍ സിറ്റിയിൽ താരത്തിന്റെ മിന്നും ഫോമാണ് ആരാധകരെ വിലക്കണമെന്നാവശ്യത്തിലേക്ക് നയിച്ചത്. പ്രീമിയര്‍ ലീഗില്‍ എട്ട് കളികളില്‍ നിന്ന് മൂന്ന് ഹാട്രിക് ഉള്‍പ്പെടെ 14 ഗോളുകളും ചാമ്പ്യൻസ് ലീഗില്‍ മൂന്ന് കളികളില്‍ നിന്ന് അഞ്ച് ഗോളുകളും ഇതിനോടകം താരം സ്വന്തമാക്കി.

ഒരു മെഷീന്‍ഗണ്‍ കണക്കെ നിറയൊഴിച്ചു കൊണ്ടേയിരിക്കുകയാണ് ഹാളണ്ട്. ഈ പോക്ക് പോയാല്‍ ഒരു സീസണില്‍ 34 ഗോളുകളെന്ന അലന്‍ ഷിയററുടെയും ആന്റി കോളിന്റെയും പ്രീമിയര്‍ ലീഗ് റെക്കോര്‍ഡ് എപ്പോള്‍ തകര്‍ന്നെന്ന് ചോദിച്ചാല്‍ മതിയെന്നാണ് ആരാധകരുടെ വാദം. ഹാളണ്ടിനെ ഫുട്‌ബോളില്‍ നിന്ന് വിലക്കണമെന്നാവശ്യപ്പെട്ട് ഫിഫയ്ക്ക് പരാതി നല്‍കിയിരിക്കുകയാണ് ആരാധകര്‍.

ഹാളണ്ട് മനുഷ്യന്‍ തന്നെയാണോയെന്നാണ് ഒരുകൂട്ടം ആരാധകരുടെ സംശയം. ഇങ്ങനെ ഗോളടിച്ചുകൂട്ടുന്ന ഹാളണ്ട് റോബോട്ടാണെന്നും മനുഷ്യരുടെ കൂടെ കളിപ്പിക്കരുതെന്നും ഇവര്‍ പറയുന്നു. ഇതിനായി ഒപ്പു ശേഖരണവും തുടങ്ങി. ഇതിനോടകം നാല് ലക്ഷത്തിലധികം പേരാണ് അപേക്ഷയില്‍ ഒപ്പുവച്ചത്.

Read Also:- സെന്‍സിബിള്‍ ഇന്നിംഗ്സ്: സഞ്ജുവിനെ പ്രശംസിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ലോകം

അതേസമയം, പ്രീമിയർ ലീഗ് സൂപ്പർ സൺ‌ഡേ പോരാട്ടത്തിൽ ലിവർപൂളിനെ തകർത്ത് ആഴ്സനൽ. സ്വന്തം തട്ടകത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ഗണ്ണേഴ്സ് ചുവന്ന ചെകുത്താന്മാരെ പരാജയപ്പെടുത്തിയത്. ഒമ്പത് മത്സരങ്ങളിൽ നിന്ന് എട്ടാം ജയത്തോടെ ആഴ്സനൽ ലീഗിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. സീസണിലെ മൂന്നാം തോൽവിയോടെ ലിവർപൂൾ പത്താം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button