NewsLife StyleHealth & Fitness

മാനസിക സമ്മർദ്ദം അനുഭവിക്കുന്നവരാണോ? ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ

സമ്മർദ്ദം നിയന്ത്രിക്കാനുള്ള പ്രത്യേക കഴിവ് സിട്രസ് പഴങ്ങൾക്ക് ഉണ്ട്

ശാരീരികാരോഗ്യത്തോടൊപ്പം മാനസികാരോഗ്യവും നിലനിർത്തേണ്ടത് അത്യാവശ്യമാണ്. പ്രായഭേദമന്യേ പല കാരണങ്ങൾ കൊണ്ടും മാനസിക സമ്മർദ്ദങ്ങൾ ഉണ്ടാകാറുണ്ട്. തിരക്കുപിടിച്ച ജീവിതത്തിൽ അൽപനേരം മനസിനെ ശാന്തമായി നിർത്താൻ സമയം കണ്ടെത്തണം. അതേസമയം, പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റിൽ ഉൾപ്പെടുത്തണം. മാനസിക പിരിമുറുക്കങ്ങൾ കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളെ കുറിച്ച് അറിയാം.

മനുഷ്യ ശരീരത്തിൽ സന്തോഷം നൽകുന്ന ഹോർമോണാണ് ഡോപാമൈൻ. ഈ ഹോർമോണിനെ ഉൽപ്പാദിപ്പിക്കാനുള്ള കഴിവ് ഫോളേറ്റിന് ഉണ്ട്. ഇത്തരത്തിൽ ഫോളേറ്റിന്റെ കലവറയാണ് വെണ്ടയ്ക്ക. മാനസിക സമ്മർദ്ദം അനുഭവിക്കുന്നവർ വെണ്ടയ്ക്ക ഉപയോഗിച്ച് തയ്യാറാക്കുന്ന വിഭവങ്ങൾ പരമാവധി ഡയറ്റിൽ ഉൾപ്പെടുത്തേണ്ടതാണ്.

Also Read: തലയോലപ്പറമ്പിൽ വൻ കഞ്ചാവ്​ വേട്ട : 92 കിലോ കഞ്ചാവുമായി രണ്ടു പേർ അറസ്റ്റിൽ

സമ്മർദ്ദം നിയന്ത്രിക്കാനുള്ള പ്രത്യേക കഴിവ് സിട്രസ് പഴങ്ങൾക്ക് ഉണ്ട്. കൂടാതെ, വിറ്റാമിൻ സിയുടെ ഉറവിടങ്ങളിൽ ഒന്നുകൂടിയാണ് സിട്രസ് പഴങ്ങൾ. അതിനാൽ, ഓറഞ്ച് കഴിക്കുന്നത് മാനസിക പിരിമുറുക്കത്തെ ഇല്ലാതാക്കാൻ സഹായിക്കും.

സമ്മർദ്ദത്തെ അകറ്റാനും, സന്തോഷം നൽകാനും ഡയറ്റിൽ നേന്ത്രപ്പഴം ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. മാനസിക പിരിമുറുക്കങ്ങൾ അകറ്റാൻ നേന്ത്രപ്പഴം വളരെ വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button