KeralaCinemaMollywoodLatest NewsNewsEntertainment

‘സ്ത്രീ വിരുദ്ധൻ, വയലാർ അവാർഡ് സ്ത്രീപക്ഷ പുരോഗമന കാലത്ത് ആഘോഷിക്കാനുള്ളതല്ല’: ഹരീഷ് പേരടി

തിരുവനന്തപുരം: ഈ വർഷത്തെ വയലാര്‍ അവാർഡ് എസ് ഹരീഷിന്റെ ‘മീശ’ നോവലിന് നൽകിയതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിൽ പ്രതികരിച്ച് നടൻ ഹരീഷ് പേരടി. മീശ എന്ന നോവലിനും, ഹരീഷിനും പുരസ്കാരം നൽകുന്നതിനെ ചൊല്ലി വിവാദം ഉടലെടുത്തു. ഹിന്ദു ഐക്യവേദി ഇതിനെതിരെ വിമർശനവുമായി രംഗത്തെത്തി. ഇപ്പോഴിതാ, വിഷയത്തിൽ വയലാർ രാമവർമ അവാർഡിനെ തന്നെ വിമർശിക്കുകയാണ് ഹരീഷ് പേരടി.

‘സന്താനഭാഗ്യമില്ലാത്തതിന്റെ പേരിൽ ആദ്യ ഭാര്യയെ മാറ്റി നിർത്തി ഭാര്യയുടെ അനുജത്തിയെ സ്വന്തം അമ്മയുടെ നിർബന്ധത്തിൽ കല്യാണം കഴിച്ച സ്ത്രീ വിരുദ്ധനായ ഒരാളുടെ പേരിലുള്ള അവാർഡ് ഈ സ്ത്രീപക്ഷ പുരോഗമന കാലത്ത് എന്തായാലും ആഘോഷിക്കാനുള്ളതല്ല. എത്ര വലിയ കവിയായാലും’, ഹരീഷ് പേരടി ഫേസ്‌ബുക്കിൽ കുറിച്ചു.

അതേസമയം, ഒരുലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത ശിൽപവും അടങ്ങിയതാണ് പുരസ്ക്കാരമെന്ന് വയലാർ മെമ്മോറിയൽ ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരൻ അറിയിച്ചു. മീശ നോവലിന്‌ വയലാർ അവാർഡ്‌ ലഭിച്ചത്‌ ഏറെ അഭിമാനകരമാണെന്ന്‌ എസ്‌ ഹരീഷ്‌ പറഞ്ഞു. ഓരോ മലയാളിയും ബഹുമാനിക്കുന്ന മഹാനായ കവിയുടെ പേരിലുള്ള പുസ്‌കാരം നേടാൻ കഴിഞ്ഞത്‌ വലിയ സന്തോഷം നൽകുന്നു. വിവാദങ്ങൾക്ക്‌ ഒന്നോ രണ്ടോ ആഴ്‌ചത്തെ ആയുസേ ഉണ്ടാകൂ എന്നും, വിമർശങ്ങൾക്കുള്ള മറുപടികൂടിയാണ്‌ പുരസ്‌കാരമെന്നും ഹരീഷ്‌ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button