Latest NewsNewsAutomobile

ആഡംബര വാഹനങ്ങൾക്ക് ഈടാക്കുന്ന നികുതി കുറയ്ക്കണം, വാഹന നിർമ്മാതാക്കൾ വീണ്ടും രംഗത്ത്

ആഡംബര വാഹനങ്ങളുടെ മൊത്തം നികുതി ഭാരം 50 ശതമാനത്തോളമാണ്

രാജ്യത്ത് വാഹനങ്ങൾക്ക് ഈടാക്കുന്ന നികുതിയുമായി ബന്ധപ്പെട്ട് വാഹന നിർമ്മാതാക്കൾ വീണ്ടും രംഗത്ത്. വാഹനങ്ങൾക്ക് ഈടാക്കുന്ന കനത്ത നികുതി വെട്ടിച്ചുരുക്കണമെന്നാണ് നിർമ്മാതാക്കളുടെ ആവശ്യം. കൂടാതെ, മെയ്ക്ക് ഇൻ ഇന്ത്യ പോലെയുള്ള ക്യാമ്പയിൻ വിജയകരമാക്കാൻ നികുതിയിളവ് അനിവാര്യമാണെന്നാണ് കമ്പനികളുടെ നിലപാട്.

കണക്കുകൾ പ്രകാരം, ആഡംബര വാഹനങ്ങളുടെ മൊത്തം നികുതി ഭാരം 50 ശതമാനത്തോളമാണ്. നിലവിൽ, ജിഎസ്ടിയുടെ 28 ശതമാനം സ്ലാബിലാണ് ആഡംബര വാഹനങ്ങളെ ഉൾക്കൊള്ളിച്ചിട്ടുള്ളത്. കൂടാതെ, ഓരോ ഇനങ്ങൾക്കും പ്രത്യേകം സെസും ഈടാക്കുന്നുണ്ട്. ആഡംബര എസ്‌യുവികൾക്ക് 22 ശതമാനവും, ആഡംബര സെഡാനുകൾക്ക് 20 ശതമാനവുമാണ് സെസ്. ആഡംബര വാഹനങ്ങൾക്ക് ഈടാക്കുന്ന അമിത നികുതി ഭാരം വിപണി വിഹിതം കൂട്ടാൻ സഹായിക്കുന്നില്ലെന്നാണ് നിർമ്മാതാക്കളുടെ വാദം.

Also Read: പുഷ്പ 2ല്‍ ഫഹദ് ഫാസിലിന്‌ പകരം അര്‍ജുന്‍ കപൂര്‍?: വെളിപ്പെടുത്തലുമായി നിര്‍മ്മാതാവ്

ഇന്ത്യയിലെ വാഹന വിപണിയിൽ ഏകദേശം ഒരു ശതമാനത്തോളം മാത്രമാണ് ആഡംബര വാഹനങ്ങൾ ഉള്ളത്. അമേരിക്ക, ചൈന തുടങ്ങിയ വിപണികളിൽ യഥാക്രമം 15 ശതമാനം, 17 ശതമാനം എന്നിങ്ങനെയാണ് ആഡംബര വാഹനങ്ങൾ ഉള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button