Latest NewsKeralaNews

വടക്കഞ്ചേരി അപകടത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് വിലയിരുത്താൻ ഗതാഗത വകുപ്പ് വിളിച്ച ഉന്നതതല യോഗം ഇന്ന്

തിരുവനന്തപുരം: വടക്കഞ്ചേരിയില്‍ നടന്ന അപകടത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് വിലയിരുത്താൻ ഗതാഗത വകുപ്പ് വിളിച്ച ഉന്നതതല യോഗം ഇന്ന് നടക്കും. 18 പേജുള്ള റിപ്പോർട്ടാണ് യോഗത്തിൽ വിലയിരുത്തുക.

അപകട കാരണം, സാഹചര്യം, ബസിലെ നിയമ ലംഘനം എന്നിവ ഉള്‍പ്പെട്ടത് ആണ് റിപ്പോർട്ട്.

മന്ത്രി ആന്റണി രാജുവിന്റെ അദ്ധ്യക്ഷതയിൽ ആണ് യോഗം ചേരുക. ഗതാഗതസെക്രട്ടറി, ഗതാഗത കമ്മീഷണർ തുടങ്ങിയവർ യോഗത്തില്‍ പങ്കെടുക്കും. ടൂറിസ്റ്റ് ബസുകളുടെ. നിയമലംഘനങ്ങൾക്കെതിരായ മോട്ടോർ വാഹന വകുപ്പിന്റെ നടപടികളും യോഗത്തിൽ ചർച്ചയാകും. ഫോക്കസ് 3 സ്‌പെഷ്യൽ ഡ്രൈവിന്റെ തുടർനടപടികളും തീരുമാനിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button