ErnakulamNattuvarthaLatest NewsKeralaNews

നടപടി തുടർന്നാൽ സ്വകാര്യ ബസുകൾ സർവ്വീസ് നിർത്തി വയ്ക്കും: മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയ്ക്കെതിരെ ബസുടമകൾ

കൊച്ചി: മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയ്‌ക്കെതിരെ ശക്തമായ പ്രതിഷേധവുമായി ബസ് ഓപ്പറേറ്റേഴ്സ്‌ ഫെഡറേഷൻ. ബസുടമകളെ പീഡിപ്പിക്കുന്ന ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരുടെ നടപടി തുടർന്നാൽ സ്വകാര്യ ബസുകൾ സർവ്വീസ് നിർത്തി വയ്ക്കാൻ നിർബന്ധിതമാകുമെന്ന് സംഘടന വ്യക്തമാക്കി.

കേരളത്തിലെ റോഡപകടങ്ങളുടെ കാരണക്കാർ ഏഴായിരത്തോളം വരുന്ന സ്വകാര്യബസുകളാണെന്ന വകുപ്പിന്റെ കണ്ടുപിടുത്തം വസ്തുതകൾക്ക് നിരക്കാത്തതാണെന്നും ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ പറഞ്ഞു.

നിലവിൽ ഡീസൽ വില വർദ്ധനവും യാത്രക്കാരുടെ കുറവും മൂലം വലിയ സാമ്പത്തിക ബുദ്ധിമുട്ടാണ് ബസുടമകൾ നേരിടുന്നതെന്നും ഇതിനു പുറമെ പരിശോധനയുടെ പേരിൽ ബസുകൾ തടഞ്ഞു നിർത്തി ഭീമമായ തുക പിഴ ചുമത്തുന്നത് സർവ്വീസ് നടത്താൻ കഴിയാത്ത സാഹചര്യത്തിൽ എത്തിച്ചിരിക്കുകയാണെന്നും ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button