
ഹിന്ദു സമൂഹത്തിന് നേരെയുള്ള സമീപകാല ആക്രമണങ്ങൾക്കും നശീകരണ പ്രവർത്തനങ്ങൾക്കും എതിരെ പ്രതികരിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. കാനഡയിൽ നടക്കുന്ന ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങളെയും ഖാലിസ്ഥാനി പ്രവർത്തനങ്ങളെയും അദ്ദേഹം ‘സ്വാതന്ത്ര്യത്തിന്റെ ദുരുപയോഗം’എന്ന് വിശേഷിപ്പിച്ചു.
കാനഡയിൽ നിന്ന് ഒട്ടാവ വരെ പ്രവർത്തിക്കുന്ന ഖാലിസ്ഥാൻ വിഘടനവാദി ശക്തികളുടെ സാന്നിധ്യവും പ്രവർത്തനവും സംബന്ധിച്ച് ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ടെന്ന് എസ് ജയശങ്കർ ചൂണ്ടിക്കാട്ടി. ഒരു ജനാധിപത്യ സമൂഹത്തിലെ സ്വാതന്ത്ര്യങ്ങൾ, യഥാർത്ഥത്തിൽ അക്രമവും മതഭ്രാന്തും വാദിക്കുന്ന ശക്തികൾ ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കേണ്ടതാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
വീട്ടുവളപ്പിലെ ചന്ദനമരം മോഷണം പോയതായി പരാതി
കഴിഞ്ഞ മാസം, ടൊറന്റോയിലെ ഒരു ഹിന്ദു ക്ഷേത്രം ഒരു ഖാലിസ്ഥാനി സംഘം നശിപ്പിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഈ നീക്കത്തെ രാജ്യത്തെ ഹിന്ദു സമൂഹം അപലപിച്ചു. ടൊറന്റോയിലെ ബിഎപിഎസ് സ്വാമിനാരായൺ മന്ദിറിലെ ചുവരുകളിൽ കനേഡിയൻ ഖാലിസ്ഥാനി തീവ്രവാദികൾ ഇന്ത്യാ വിരുദ്ധ ചുവരെഴുത്തുകൾ നടത്തിയിരുന്നു.
സെപ്തംബർ 23 ന്, നടനാണ് കാനഡയിലെ ഖലിസ്ഥാൻ ഹിതപരിശോധനയ്‌ക്കെതിരെ ഇന്ത്യ നിശിതമായി പ്രതികരിച്ചു. തീവ്രവാദ ഘടകങ്ങളുടെ ഇത്തരം രാഷ്ട്രീയ പ്രേരിത പ്രവർത്തനം ഒരു സൗഹൃദ രാജ്യത്ത് നടത്താൻ അനുവദിച്ചത് പ്രതിഷേധാർഹമാണ് എന്ന് എസ് ജയശങ്കർ പറഞ്ഞു. ഈ കുറ്റകൃത്യങ്ങൾ ഇതുവരെ നിയമത്തിന് മുന്നിൽ കൊണ്ടുവന്നിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി
Post Your Comments