KannurKeralaNattuvarthaLatest NewsNews

വീട്ടുവളപ്പിലെ ചന്ദനമരം മോഷണം പോയതായി പരാതി

ചേറ്റംകുന്ന് ദീപം വീട്ടിൽ കേണൽ എൻ.ആർ. കുറുപ്പിന്റെ വീട്ടുവളപ്പിലെ ചന്ദനമരം ആണ് മോഷണം പോയത്

തലശ്ശേരി: വീട്ടുവളപ്പിലെ ചന്ദനമരം മോഷണം പോയതായി പരാതി. ചേറ്റംകുന്ന് ദീപം വീട്ടിൽ കേണൽ എൻ.ആർ. കുറുപ്പിന്റെ വീട്ടുവളപ്പിലെ ചന്ദനമരം ആണ് മോഷണം പോയത്.

Read Also : ലൈസൻസ് ഇല്ലാത്ത ഭക്ഷ്യ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി: ആരോഗ്യമന്ത്രി

കഴിഞ്ഞ ദിവസം ഒരാൾ വീട്ടിലെത്തി ചന്ദനത്തിന് വില ചോദിച്ചിരുന്നതായി എൻ.ആർ. കുറുപ്പ് പറഞ്ഞു. ശനിയാഴ്ച രാത്രി 10നു ശേഷമാണ് മരം മുറിച്ചുകടത്തിയത്. ഞായറാഴ്ച രാവിലെയാണ് മുറിച്ച നിലയിൽ കണ്ടത്. മരത്തിന്റെ തടി കൊണ്ടുപോയി.

Read Also : ഡിസംബര്‍ 8ന് അന്യഗ്രഹജീവികള്‍ ഭൂമിയില്‍ കാലു കുത്തും: ഞെട്ടിക്കുന്ന പ്രവചനവുമായി ടൈം ട്രാവ്‌ലര്‍

സംഭവത്തിൽ മരം ഉടമ തലശ്ശേരി പൊലീസിൽ പരാതി നൽകി. അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button