CricketLatest NewsNewsSports

സെന്‍സിബിള്‍ ഇന്നിംഗ്സ്: സഞ്ജുവിനെ പ്രശംസിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ലോകം

റാഞ്ചി: മലയാളി താരം സഞ്ജു സാംസണെ പ്രശംസിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ലോകം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ 36 പന്തില്‍ 30 റണ്‍സുമായി പുറത്താവാതെ നിന്നതോടെയാണ് ആരാധകര്‍ സഞ്ജുവിനെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയത്. ഇഷാന്‍ കിഷന്‍ (93) പുറത്തായപ്പോള്‍ ക്രീസിലെത്തിയ സഞ്ജു ശ്രേയസ് അയ്യര്‍ക്ക് പിന്തുണ നല്‍കി.

ഒരു സിക്‌സും ഒരു ഫോറും അടങ്ങുന്നതാണ് സഞ്ജുവിന്റെ ഇന്നിംഗ്‌സ്. കഗിസോ റബാദയ്‌ക്കെതിരെയായിരുന്നു താരത്തിന്റെ സിക്‌സ്. സഞ്ജു മറ്റൊരു തലത്തിലാണ് ഇപ്പോള്‍ കളിക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയയിൽ വിലയിരുത്തുന്നത്. മറ്റൊരു ധോണിയെന്ന് വിശേഷിച്ചാല്‍ പോലും തെറ്റില്ലെന്നുള്ള തരത്തിലാണ് ട്വിറ്റര്‍ പോസ്റ്റുകള്‍.

രണ്ട് ഏകദിനത്തിലും സഞ്ജുവിനെ പുറത്താക്കാന്‍ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ക്ക് സാധിച്ചിരുന്നില്ല. അത്തരത്തില്‍ ഒരു താരത്തെ ടി20 ലോകകപ്പ് ടീമില്‍ ഉൾപ്പെടുത്തത് ഇന്ത്യന്‍ ടീമിന് കനത്ത നഷ്ടമായിരിക്കുമെന്നും ആരാധകര്‍ പറയുന്നു. അതേസമയം, ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ടാം ഏകദിനത്തില്‍ ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

റാഞ്ചിയില്‍ 279 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇന്ത്യ ശ്രേയസ് അയ്യരുടെ സെഞ്ചുറി (113) കരുത്തില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ശ്രേയസിന് പുറമെ ഇഷാന്‍ കിഷന്‍ (93) മികച്ച പ്രകനടം പുറത്തെടുത്തു. 111 പന്തിലാണ് ശ്രേയസ് 113 റണ്‍സെടുത്തത്. 14 ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു ശ്രേയസിന്റെ ഇന്നിംഗ്‌സ്.

Read Also:- തിരൂരിൽ ആടുകൾ കൂട്ടത്തോടെ ചത്തു : ചെള്ളുപനിയെന്ന് സംശയം

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ എയ്ഡന്‍ മാര്‍ക്രം (79), റീസ ഹെന്‍ഡ്രിക്‌സ് (74) എന്നിവരാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. ഏഴ് വിക്കറ്റുകളാണ് ദക്ഷിണഫ്രിക്കയ്ക്ക് നഷ്ടമായത്. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റ് വീഴ്ത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button