ErnakulamKeralaNattuvarthaLatest NewsNews

നിയമ ലംഘനം നടത്തുന്ന വാഹനങ്ങള്‍ നാളെ മുതല്‍ നിരത്തില്‍ പാടില്ല: പിടിച്ചെടുക്കാന്‍ നിര്‍ദ്ദേശം നൽകി ഹൈക്കോടതി

കൊച്ചി: ചൊവ്വാഴ്ച മുതല്‍ നിയമ ലംഘനം നടത്തുന്ന വാഹനങ്ങള്‍ പൊതുനിരത്തില്‍ പാടില്ലെന്ന് ഹൈക്കോടതി. നിയമ വിരുദ്ധമായ ലൈറ്റുകളോ ശബ്ദ സംവിധാനങ്ങളോ ഉള്ള വാഹനങ്ങള്‍ പിടിച്ചെടുക്കാം. നിയമ വിരുദ്ധ നിറങ്ങളുള്ള വാഹനങ്ങളും പിടിച്ചെടുക്കണമെന്ന് കോടതി നിര്‍ദ്ദേശം നല്‍കി. വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തിലാണ് കോടതി നിലപാട് കടുപ്പിച്ചത്.

ഇത്തരം നിയമവിരുദ്ധമായ വാഹനങ്ങള്‍ ഇനി സ്‌കൂള്‍-കോളജ് ക്യാംപസില്‍ കയറ്റാന്‍ അനുവദിക്കരുതെന്നും വിദ്യാര്‍ത്ഥികള്‍ ഇത്തരം വാഹനങ്ങളില്‍ വിനോദയാത്ര പോകേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. നിയമം ലംഘിക്കുന്ന ബസ്സുകളുടെ ഫിറ്റ്‌നസ് റദ്ദാക്കണമെന്നും കോടതി മോട്ടോര്‍ വാഹന വകുപ്പിനോട് ആവശ്യപ്പെട്ടു.

മല്ലിയില കൊണ്ട് മുടികൊഴിച്ചിൽ മാറ്റാം : അത്ഭുതകരമായ മാറ്റം ഈ ഒറ്റ പായ്ക്കിൽ

പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന വാഹനങ്ങളോട് ഒരു സൗമ്യതയും വേണ്ടെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി. ഇത്തരം വാഹനങ്ങളുടെ ഡ്രൈവറുടെ ലൈസന്‍സും ഉടനടി സസ്‌പെന്‍ഡ് ചെയ്യണമെന്നും ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രനും പി ജി അജിത് കുമാറും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button