MalappuramLatest NewsKeralaNattuvarthaNews

കനാലിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

നിറമരുതൂർ പാലപ്പറമ്പിൽ ഷരീഫിന്റെ മകൻ അഷ്മിൽ (11), വെളിയോട്ട് വളപ്പിൽ സിദ്ധീഖിന്റെ മകൻ അജ്നാസ് (12) എന്നിവരാണ് മരിച്ചത്

തിരൂർ: കനാലിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. നിറമരുതൂർ പാലപ്പറമ്പിൽ ഷരീഫിന്റെ മകൻ അഷ്മിൽ (11), വെളിയോട്ട് വളപ്പിൽ സിദ്ധീഖിന്റെ മകൻ അജ്നാസ് (12) എന്നിവരാണ് മരിച്ചത്. ഇരുവരും അയൽവാസികളാണ്.

നിറമരുതൂർ കാളാട് പട്ടർപറമ്പിൽ കനോലി കനാലിൽ ഇന്ന് ഉച്ചക്ക് കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെ ഇരുവരും മുങ്ങി താഴുകയായിരുന്നു. നാട്ടുകാരാണ് ഇരുവരെയും മുങ്ങിയെടുത്തത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

Read Also : നെല്ലിക്ക ഉപയോഗിച്ച് ഇങ്ങനെ ചെയ്താൽ മുഖം ചെറുപ്പമാകും, പിഗ്മിന്റേഷനും പമ്പകടക്കും!

മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കാളാട് നൂറുൽ ഹുദാ സുന്നി മദ്റസയിലെ വിദ്യാർത്ഥിയാണ് അഷ്മിൽ. ആമിനയാണ് അഷ്മിലിന്റെ മാതാവ്. ശറഫുൽ ഇസ്ലാം മദ്റസയിലെ വിദ്യാർത്ഥിയാണ് അജ്നാസ് (സിനു). സാബിറയാണ് അജ്നാസിന്റെ മാതാവ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button