Latest NewsNewsInternational

എസ്.ജയശങ്കറിന്റെ സന്ദര്‍ശനം, ത്രിവര്‍ണ നിറമുള്ള ദീപങ്ങളാല്‍ അലങ്കരിച്ച്‌ ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റ് മന്ദിരം

മെല്‍ബണ്‍: വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് ത്രിവര്‍ണ നിറമുള്ള ദീപങ്ങളാല്‍ അലങ്കരിച്ച് ഓസ്ട്രേലിയയിലെ പഴയ പാര്‍ലമെന്റ് മന്ദിരം.
സര്‍ക്കാര്‍ പ്രതിനിധികളുമായുള്ള ചര്‍ച്ചകള്‍ക്ക് മുന്നോടിയായി, ജയശങ്കര്‍ തന്നെയാണ് പാര്‍ലമെന്റ് മന്ദിരത്തിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ഊഷ്മളമായ സ്വാഗതത്തിന് അദ്ദേഹം ഓസ്‌ട്രേലിയന്‍ സര്‍ക്കാരിനെ സന്തോഷം അറിയിക്കുകയും ചെയ്തു. 13-ാമത് ഇന്ത്യ-ഓസ്ട്രേലിയ വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ചക്കായാണ് എസ് ജയശങ്കര്‍ ഓസ്‌ട്രേലിയയില്‍ എത്തിയത്.

Read Also:  സന്ദീപ് വാര്യരെ ബിജെപി സംസ്ഥാന വക്താവ് സ്ഥാനത്ത് നിന്ന് നീക്കി: ഔദ്യോഗിക വിശദീകരണം ഇങ്ങനെ

എസ് ജയശങ്കറിന്റെ ഈ വര്‍ഷത്തെ രണ്ടാമത്തെ ഓസ്ട്രേലിയ സന്ദര്‍ശനമാണിത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ മെല്‍ബണില്‍ നടന്ന ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാനും അദ്ദേഹം പോയിരുന്നു. കാന്‍ബറ സന്ദര്‍ശനത്തിനു ശേഷം ജയശങ്കര്‍ സിഡ്നിയിലേക്ക് പോകും. ഇന്ത്യയിലേക്കു മടങ്ങുന്നതിനു മുന്‍പ് ഓസ്ട്രേലിയന്‍ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ റിച്ചാര്‍ഡ് മാര്‍ലെസിനെയും എസ് ജയശങ്കര്‍ സന്ദര്‍ശിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button