ThiruvananthapuramKeralaNattuvarthaLatest NewsNews

സോഷ്യൽ വെൽഫയർ സൊസൈറ്റി നോംസിൻ്റെയും നോംസ് ദീപാവലി ഫെസ്റ്റ് 2022 ൻ്റെയും ഉദ്ഘാടനം നടന്നു

തിരുവനന്തപുരം: തിരുവനന്തപുരം കേന്ദ്രമായ സോഷ്യൽ വെൽഫയർ സൊസൈറ്റി
നോംസിൻ്റെയും നോസിൻ്റെ പ്രഥമ സംരംഭമായ നോംസ് ദീപാവലി ഫെസ്റ്റ് 2022 ൻ്റെയും ഉദ്ഘാടനം ശനിയാഴ്ച രാവിലെ 10 മണിക്ക് പുത്തരിക്കണ്ടം നായനാർ പാർക്കിൽ വച്ച് മുൻ സഹകരണ വകുപ്പ് മന്ത്രിയും എംഎൽഎയുമായ കടകംപള്ളി സുരേന്ദ്രൻ നിർവ്വഹിച്ചു.

അലങ്കാര മത്സ്യ പ്രദർശനത്തിൻ്റെ ഉദ്ഘാടനം സിനിമാ പിന്നണി ഗായിക രാജലക്ഷ്മി നിർവ്വഹിച്ചു. വാർഡ് കൗൺസിലർ സിമി ജ്യോതിഷ്, ഗുരു ഗോപിനാഥ് നടന ഗ്രാമം വൈസ് ചെയർമാൻ കരമന ഹരി, സഹകരണ ജോയിൻ്റ് രജിസ്ട്രാർ നിസാമുദ്ദീൻ, ഡപ്യൂട്ടി രജിസ്ട്രാർ ഷെറിഫ്, അസിസ്റ്റ്ൻ്റ് സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

ഇടനിലക്കാർക്ക് മദ്യം എത്തിച്ചുകൊടുക്കുന്ന ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത അപൂർവ്വയിനം പക്ഷികളെയും വർണ്ണമത്സ്യങ്ങളെയും മൃഗങ്ങളെയും അണിനിരത്തി ജീവലോകത്തിലെ അപൂർവ്വ കാഴ്ചകളും കൗതുകങ്ങളും ഒരു കുടക്കീഴിൽ അണിനിരത്തിയാണ് പ്രദർശനോത്സവം ഒരുക്കുന്നത്.

പറക്കുന്ന അണ്ണാൻ എന്നറിയപ്പെടുന്ന ഷുഗർ ഗ്ലൈഡർ, രോമങ്ങൾക്ക് പകരം മുള്ളുകൾ നിറഞ്ഞ ത്വക്കുമായി ഹെഡ്ജ് ഹോഗ് കീരി, ഉരക വർഗ്ഗത്തിൽപ്പെട്ട ഇഗ്വാനകൾ, മനുഷ്യനുമായി ഇഴുകിച്ചേർന്ന് ജീവിക്കുന്ന പെരുമ്പാമ്പിൻ്റെ ഇനത്തിൽപ്പെട്ട ബാൾ പൈത്തൺ, അപൂർവ്വ ജീവിയായ ഗോൾഡൻ നീ ടെറാൻ്റുല, അപൂർവ്വ ഇനം തത്തകൾ, അരോണ സ്വർണ്ണ മത്സ്യങ്ങൾ, മാംസഭക്ഷണം ശീലമാക്കിയ അൽ ബിനോ പിരാനാ മത്സ്യങ്ങൾ തുടങ്ങി ലോകമെമ്പാടുമുള്ള അരുമ ജീവികൾ മേളയുടെ ആകർഷണമാണ്.

പ്രമേഹം നിയന്ത്രിച്ച് നിർത്താൻ ചെയ്യേണ്ടത്

ഇതോടൊപ്പം വ്യത്യസ്തങ്ങളായ വ്യാപാര – വിപണന സ്റ്റാളുകളും മേളയിലുണ്ട്. ഒരു വീടിനും കുടുംബത്തിനുമാവശ്യമായ സാധന സാമഗ്രികൾ, നാടൻ മിഠായികൾ, കോഴിക്കോടൻ ഹൽവ, വിവിധയിനം വിത്തിനങ്ങൾ, ജീവിതശൈലീ ഉപകരണങ്ങൾ, തുടങ്ങിയവ വിലക്കുറവിൽ ഈ മേളയിൽ ലഭ്യമാണ്.

കേരളത്തിൻ്റെ തനത് രുചികൾ പരിചയപ്പെടുത്തുന്ന ഭക്ഷ്യമേള, പായസ മേള എന്നിവയും ഒരുക്കിയിട്ടുണ്ട്. ഒക്ടോബർ 24 ന് സമാപിക്കുന്ന മേളയുടെ പ്രദർശന സമയം ദിവസേന രാവിലെ 10.30 മുതൽ രാത്രി 9 വരെയാണ്. പങ്കെടുക്കുന്നവർക്ക് നറുക്കെടുപ്പിലൂടെ സമ്മാനങ്ങളുമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button