KeralaLatest NewsNews

ടൂറിസ്റ്റ് ബസുകളുടെ നിറം മാറ്റാനുള്ള ഓട്ടത്തില്‍ ബസ് ഉടമകള്‍

കൊല്ലം: ഓപ്പറേഷന്‍ ഫോക്കസിന്റെ ഭാഗമായി കൊല്ലം ജില്ലയില്‍ നടത്തിയ പരിശോധനയില്‍ 206 ടൂറിസ്റ്റ് ബസുകള്‍ക്ക് പിടിവീണു. 11 എണ്ണത്തിന്റെ ഫിറ്റ്‌നസ് റദ്ദാക്കി. മറ്റു ജില്ലയിലെ വാഹനങ്ങളും ഈ കണക്കില്‍ പെടും. ജില്ലയില്‍ 20 സീറ്റിന് മുകളിലുള്ള 2390 ടൂറിസ്റ്റ് ബസുകള്‍ ഉണ്ടെന്നാണ് മോട്ടര്‍ വാഹന വകുപ്പിന്റെ കണക്ക്.

Read Also: കേരളത്തിൽ നിന്നും ആരോഗ്യ പ്രവർത്തകരെ നേരിട്ട് റിക്രൂട്ട് ചെയ്യും: വെയിൽസ് ആരോഗ്യമന്ത്രി

ഏകീകൃത നിറത്തിലേക്ക് മാറാന്‍ സാവകാശം നല്‍കില്ലെന്ന് ഹൈക്കോടതി പറഞ്ഞതോടെ ടൂറിസ്റ്റ് ബസുകള്‍ വെള്ള നിറത്തിലേക്ക് മാറ്റാനുള്ള ഓട്ടത്തിലാണ്. അനധികൃതമായി രൂപമാറ്റം വരുത്തിയ ബസുകള്‍ക്കെതിരെ പരിശോധന കര്‍ശനമായതോടെ കഴിഞ്ഞ ദിവസങ്ങളില്‍ പല ട്രിപ്പുകളും മുടങ്ങി. അതേസമയം, വെള്ള നിറത്തിലേക്ക് മാറാന്‍ സാവകാശം നല്‍കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം.

വിനോദസഞ്ചാരത്തിന് പോകാന്‍ വിളിക്കുന്ന പല ടൂറിസ്റ്റ് ബസുകളും അതിര്‍ത്തി കടന്ന് എത്തുന്നതാണെന്ന് മോട്ടര്‍ വാഹന വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. അമിത ശബ്ദ വെളിച്ച സംവിധാനങ്ങള്‍, ഡാന്‍സ് ഫ്‌ളോറുകള്‍, ഗ്രാഫിക്‌സ്, എയര്‍ഹോണ്‍ തുടങ്ങിയ സൗകര്യങ്ങള്‍ നോക്കി വിളിച്ചു കൊണ്ടുവരുന്നതാണ് ഇത്തരം ബസുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button