Latest NewsKeralaCinemaMollywoodNewsEntertainmentMovie Gossips

പുതുമുഖങ്ങൾ അണിനിരക്കുന്ന ‘ഒരു ജാതി മനുഷ്യൻ’; ആദ്യ ഗാനം റിലീസ് ചെയ്ത് ജനപ്രിയ താരം ദിലീപ്

കൊച്ചി: വേയ് ടു ഫിലിംസിൻ്റെ ബാനറിൽ കെ.ഷെമീർ സംവിധാനം ചെയ്യുന്ന ‘ഒരു ജാതി മനുഷ്യൻ’ എന്ന ചിത്രത്തിന്റെ ആദ്യ ഗാനം ജനപ്രിയ താരം ദിലീപ് റിലീസ് ചെയ്തു. നടൻ സിദ്ദിഖ് ആലപിച്ച ഗാനമാണ് പുറത്തു വന്നിട്ടുള്ളത്. ചിത്രത്തിൽ ജയിംസ് ഏലിയാ, ശിവജി ഗുരുവായൂർ, ബൈജു എഴുപുന്ന, നിയാസ് ബക്കർ, വിനോദ് കെടാമംഗലം, ലിഷോയ്, അരിസ്റ്റോ സുരേഷ്, എന്നിവരോടൊപ്പം ഒരു പിടി പുതുമുഖങ്ങളും പ്രധാന വേഷങ്ങളിൽ എത്തുന്നു. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ക്യാരക്ടർ പോസ്റ്ററുകൾ, ടീസർ എന്നിവ ഇതിനോടകം ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

സുൽഫി ഭൂട്ടോയാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം, എഡിറ്റിംഗ് തുടങ്ങിയവ നിർവ്വഹിച്ചത്. റഫീക് അഹമ്മദ്, ഏങ്ങണ്ടിയൂർ ചന്ദ്രേഖരൻ, സുഹൈൽ സുൽത്താൻ എന്നിവർ ആണ് ഗാനരചന നിർവ്വഹിച്ചിരിക്കുന്നത്. നടൻ സിദ്ധിക്ക് ഡോ.ജാസ്സി ഗിഫ്റ്റ്, അൻവർ സാദത്ത്, എന്നിവരോടൊപ്പം മനോഹരമായ ഒരു ഗാനം ചിത്രത്തിൽ ആലപിച്ചിരിക്കുന്നു.

മുസ്ലീം പെൺകുട്ടി ഋതുമതിയായാൽ വിവാഹിതയാകാമെന്ന ഹൈക്കോടതി വിധി സുപ്രീംകോടതിയിൽ: അമിക്കസ് ക്യൂറിയെ നിയമിച്ചു

കലാസംവിധാനം: സന്തോഷ് കൊയിലൂർ, ചമയം: മനോജ് അങ്കമാലി, വസ്ത്രാലങ്കാരം: നൗഷാദ് മമ്മി, നൃത്തം: ശ്യാംജിത് – രസന്ത്, പ്രൊഡക്ഷൻ കൺട്രോളർ: സന്തോഷ് ചെറുപൊയ്ക, സംഘട്ടനം: റോബിൻജാ, ശബ്ദമിശ്രണം: ജെസ്വിൻ ഫെലിക്സ്, അസോസിയേറ്റ് ഡയറക്ടർ: ആസിഫ്, പ്രൊഡക്ഷൻ ഡിസൈനർ: ഷംസി ഷെമീർ, സ്റ്റിൽസ്: നജീബ് – നിഷാബ് – ജോബിൻ, ഡിസൈൻസ്: രാഹുൽ രാജ്, പിആർഒ: പി ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button