PalakkadLatest NewsKeralaNattuvarthaNews

മാരക മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ

തൃശ്ശൂര്‍ മുകുന്ദപുരം സ്വദേശി സായി കൃഷ്ണയെ (24) ആണ് പിടികൂടിയത്

പാലക്കാട്: മാരക മയക്കുമരുന്നുമായി യുവാവ് പിടിയില്‍. തൃശ്ശൂര്‍ മുകുന്ദപുരം സ്വദേശി സായി കൃഷ്ണയെ (24) ആണ് പിടികൂടിയത്. റെയില്‍വേ സംരക്ഷണ സേനയും പാലക്കാട് എക്സൈസ് ആന്റി നര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്ക്വഡും പാലക്കാട് ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പരിശോധനയിലാണ് 20 ഗ്രാം മെത്തഫിറ്റമിനുമായി ഇയാൾ പിടിയിലായത്.

Read Also : കോൺഗ്രസിനെ നയിക്കാൻ മല്ലികാർജ്ജുൻ ഖർഗെ; ജയം ഉറപ്പിച്ചു, ആഘോഷം തുടങ്ങി ഖർഗെ ക്യാമ്പ്

ബംഗളൂരുവില്‍ നിന്നും മയക്കുമരുന്ന് വാങ്ങി തൃശ്ശൂര്‍ ജില്ലയിലെ സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് സായി കൃഷ്ണയെന്ന് പ്രാഥമിക അന്വേഷണത്തില്‍ ലഭിച്ച വിവരം. ബംഗളൂരുവില്‍ നിന്നും മയക്കുമരുന്ന് വാങ്ങി ബസ് മാര്‍ഗം കോയമ്പത്തൂരിലെത്തുകയും അവിടെ നിന്നും ട്രെയിന്‍ മാര്‍ഗ്ഗം പാലക്കാട് ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ വന്ന് ഇറങ്ങി തൃശ്ശൂരിലേക്ക് റോഡ് മാര്‍ഗ്ഗം മയക്കുമരുന്ന് കടത്തികൊണ്ട് പോകുവാന്‍ ശ്രമിച്ചപ്പോഴാണ് പ്രതി റെയില്‍വേ സ്റ്റേഷനില്‍ വച്ച്‌ പിടിയിലാവുന്നത്.

പ്രതിക്ക് മയക്കുമരുന്ന് കൈമാറിയവരെ പറ്റിയും പ്രതിയില്‍ നിന്നും മയക്കുമരുന്ന് വാങ്ങുന്നവരെ പറ്റിയുമുള്ള വിശദമായ അന്വേഷണം ആരംഭിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button