Latest NewsKeralaNews

സൈബർ ആക്രമണം: പാസ്‌വേഡിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് നിർദ്ദേശങ്ങൾ നൽകി പോലീസ്

തിരുവനന്തപുരം: സൈബർ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ പാസ്‌വേഡിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് നിർദ്ദേശങ്ങൾ നൽകി പോലീസ്. സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, ബാങ്ക് അക്കൗണ്ടുകൾ, മറ്റു സൈറ്റുകൾ തുടങ്ങി നിരവധി സൈബർ ഇടങ്ങളിലും ആപ്പുകളിലുമായി നിരവധി അക്കൗണ്ടുകൾ നാമോരുരത്തർക്കും ഉണ്ട്. എളുപ്പം ഓർമ്മയിൽ നിൽക്കാൻ എല്ലാത്തിനും ഒരേ പാസ്‌വേഡ് ഉപയോഗിക്കുന്നവരുമുണ്ട്.

Read Also: ദുൽഖറിന്റെ അൾട്രാവയലറ്റ് കമ്പനി: ഒറ്റ ചാർജിൽ 307 കിലോമീറ്റർ ഓടുന്ന ബൈക്ക്

ഇത്തരക്കാരുടെ ഏതെങ്കിലും ഒരു അക്കൗണ്ടിന്റെ പാസ്‌വേഡ് കണ്ടെത്താൻ സാധിച്ചാൽ ഹാക്കറിന് അനായാസം മറ്റ് അക്കൗണ്ടുകളിലും ലോഗിൻ ചെയ്യാനാകും. പാസ്‌വേഡിന്റെ പ്രാധാന്യത്തെ കുറിച്ചും അതിന്റെ സ്വകാര്യതയെക്കുറിച്ചുമെല്ലാം പലവട്ടം ബോധ്യപ്പെടുത്തിയിട്ടും 123456789 എന്ന രീതിയിലുള്ള പാസ്‌വേഡുകൾ ഇടുന്നവർ ഇപ്പോഴുമുണ്ട്. ഒരാളിന്റെ യുസർ നെയിം പാസ്‌വേഡ്, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ, തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ ചോർത്താൻ ശ്രമിക്കുന്നതാണ് ഫിഷിങ് അറ്റാക്ക്.

ശ്രദ്ധിക്കൂ..

പാസ്‌വേഡിലെ ക്യാരക്ടറുകളുടെ എണ്ണം കൂടുംതോറും പാസ്‌വേഡിൽ സ്‌ട്രോങ്ങ് ആയിരിക്കും. മിനിമം എട്ട് മുതൽ 12 വരെ ക്യാരക്റ്റർ ഉണ്ടായിരിക്കണം ഒരു സ്‌ട്രോങ്ങ് പാസ്‌വേഡിൽ. നമ്പറുകൾ, തുടങ്ങിയ സ്‌പെഷ്യൽ ക്യാരക്ടറുകൾ, അക്ഷരങ്ങൾ (വലുതും ചെറുതും), സ്പെയ്സ് എന്നിവ ഇടകലർത്തി പാസ്‌വേർഡ് ഉണ്ടാക്കുക.

വീട്ടുപേര്, വീട്ടിലുള്ളവരുടെ പേരുകൾ, സുഹൃത്തുക്കൾ, ജന്മദിനം, ജനിച്ച വർഷം, തുടങ്ങി ഊഹിക്കാൻ കഴിയുന്ന വാക്കുകൾ ഒഴിവാക്കണം.

മറ്റുള്ളവർക്ക് ഊഹിച്ചെടുക്കാൻ പറ്റാത്ത എന്നാൽ എളുപ്പമുള്ളതുമായ വാക്കുകൾ കൊടുക്കുക. അവ മുകളിൽ പറഞ്ഞ പോലെ അക്ഷരങ്ങളും സ്‌പെഷ്യൽ ക്യാരക്ടറുമെല്ലാം കൂട്ടി യോജിപ്പിക്കുക.

കീബോർഡിൽ അടുത്തടുത്തു വരുന്ന അക്ഷരങ്ങളും അക്കങ്ങളും പാസ്വേഡായി ഉപയോഗിക്കാതിരിക്കുക. (ഉദാ: QWERTY, ASDFG, ZXCVതുടങ്ങിയവ).

ടു ഫാക്ടർ ഓതന്റിക്കേഷൻ നമ്മുടെ അക്കൗണ്ട് സുരക്ഷിതമാക്കാനുള്ള ഏറ്റവും മികച്ച വഴികളിലൊന്നാണ്. ലോഗിൻ ചെയ്യാൻ രണ്ടാമതൊരു ഓതന്റിക്കെഷൻ വേണമെന്നതാണ് ഇതിന്റെ പ്രത്യേകത. പാസ്വേഡ് ലഭിച്ചാലും ലോഗിൻ ചെയ്യാൻ ഒടിപി ആവശ്യമാണ്.

ലളിതവും ഊഹിക്കാൻ എളുപ്പവും ഉള്ള PASSWORD, ABCD, ABC123, abc123* തുടങ്ങിയവ ഉപയോഗിക്കാതിരിക്കുക

യൂസർ ഐഡിയോടു സാമ്യമുള്ള പാസ്‌വേഡുകൾ ഉപയോഗിക്കാതിരിക്കുക.

മെയിലിന് മറുപടിയായും മെസേജിങ് സംവിധാനങ്ങൾ വഴിയും പാസ്‌വേഡോ യൂസർ ഐഡിയോ കൊടുക്കാതിരിക്കുക. ഇമെയിൽ സേവന ദാതാക്കളോ ബാങ്കുകളോ ഈ മെയിലിലൂടെ പാസ്‌വേഡും മറ്റു സ്വകാര്യ വിവരങ്ങളും ആവശ്യപ്പെടാറില്ല.

ഒന്നിൽ കൂടൂതൽ അക്കൗണ്ടുകൾക്ക് ഒരേ പാസ്‌വേഡുകൾ ഉപയോഗിക്കാതിരിക്കുക.

നിശ്ചിത ഇടവേള കൂടുമ്പോൾ പാസ്‌വേഡുകൾ മാറ്റുക.

നിങ്ങളുടെ സ്വന്തം കമ്പ്യൂട്ടറിൽ ആണെങ്കിൽ കൂടി ബ്രൗസറുകളിൽ പാസ്‌വേഡുകൾ സൂക്ഷിക്കുമ്പോൾ ശ്രദ്ധിക്കുക.

ഇന്റർനെറ്റ് കഫേകളിലൂടെയും മറ്റും ഓൺലൈൻ ഇടപാടുകൾ നടത്തുമ്പോൾ മതിയായ സുരക്ഷാസംവിധാനങ്ങൾ ഉണ്ടെന്ന്. ഉറപ്പു വരുത്തുക. മാത്രമല്ല കുക്കീസ് ബ്രൗസിംഗ് ഹിസ്റ്ററി തുടങ്ങിയവ നീക്കം ചെയ്യുക

Read Also: പട്ടികജാതി – പട്ടികവർഗ-പിന്നാക്കക്ഷേമ വകുപ്പുകളുടെ വികസന-വിദ്യാഭ്യാസ – ക്ഷേമ പ്രവർത്തനങ്ങൾ ഇനി മുതൽ ‘ഉന്നതി’ വഴി

shortlink

Related Articles

Post Your Comments


Back to top button