ErnakulamKeralaNattuvarthaLatest NewsNews

നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വർണവേട്ട : ര​ണ്ട് കി​ലോ​ സ്വ​ർ​ണവുമായി മ​ണ്ണാ​ർ​ക്കാ​ട് സ്വ​ദേ​ശി പി​ടി​യി​ൽ

മ​ണ്ണാ​ർ​ക്കാ​ട് സ്വ​ദേ​ശി അ​ന​സ് ക​സ്റ്റം​സി​ന്‍റെ പി​ടി​യി​ലാ​യി

കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ വൻ സ്വർണവേട്ട. യാ​ത്ര​ക്കാ​ര​നി​ൽ നി​ന്നും ര​ണ്ട് കി​ലോ​യോ​ളം സ്വ​ർ​ണം പി​ടി​ച്ചെടുത്തു. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ണ്ണാ​ർ​ക്കാ​ട് സ്വ​ദേ​ശി അ​ന​സ് ക​സ്റ്റം​സി​ന്‍റെ പി​ടി​യി​ലാ​യി. ഇ​യാ​ളി​ൽ​ നി​ന്നും 1931ഗ്രാം ​സ്വ​ർ​ണം ആണ് പി​ടി​കൂ​ടിയത്.

അ​ടി​വ​സ്ത്ര​ത്തി​ലും മ​ല​ദ്വാ​ര​ത്തി​ലും ഒ​ളി​പ്പി​ച്ച് സ്വ​ർ​ണം ക​ട​ത്താ​നാ​യി​രു​ന്നു ശ്ര​മം. അ​ടി​വ​സ്ത്ര​ത്തി​ൽ പ്ര​ത്യേ​ക അ​റ ഉ​ണ്ടാ​ക്കി ഒ​ളി​പ്പി​ച്ച് ക​ട​ത്തി​യ സ്വ​ർ​ണ​മാ​ണ് ആ​ദ്യം പി​ടി​കൂ​ടി​യ​ത്. 770 ഗ്രാം ​ആ​ണ് ഇ​ങ്ങ​നെ ല​ഭി​ച്ച​ത്.

Read Also : പ്രവൃത്തി പരിചയമേളക്കിടെ പന്തൽ തകർന്ന് വീണു : മുപ്പതോളം കുട്ടികൾക്ക് പരിക്ക്, രണ്ട് അധ്യാപകർക്ക് ഗുരുതരം

സം​ശ​യ​ത്തെ തു​ട​ർ​ന്ന്, ഇ​യാ​ളെ വീ​ണ്ടും ദേ​ഹ​പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ് നാ​ലു ക്യാ​പ്സ്യൂ​ളു​ക​ളു​ടെ രൂ​പ​ത്തി​ലാ​ക്കി​യ 1161 ഗ്രാം ​സ്വ​ർ​ണം മ​ല​ദ്വാ​ര​ത്തി​ൽ നി​ന്നും ക​ണ്ടെ​ടു​ത്ത​ത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button