Latest NewsLife Style

ചുറ്റുമതിലിലും ഉണ്ട് കാര്യം: നിര്‍മ്മിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വീട് എപ്പോഴും ഭംഗിയായി നിര്‍മ്മിക്കുന്നവര്‍ അതിനെ ചുറ്റി ബലവും ഭംഗിയുമുള്ള മതിലുകള്‍ കെട്ടിപ്പൊക്കുന്നതും സര്‍വ്വസാധാരണമായിക്കഴിഞ്ഞു. വീടുകളുടെ നിര്‍മ്മിതിയിലെന്ന പോലെ ചുറ്റുമതില്‍ നിര്‍മ്മിക്കുന്നതിനും വാസ്തു നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതുണ്ട്. എന്നാല്‍ ഇത് പലരും ശ്രദ്ധിക്കാറില്ല.

ചുറ്റുമതിലിന്‍റെ നിര്‍മ്മാണം തുടങ്ങുന്നതിന് തിങ്കള്‍, ബുധന്‍, വ്യാഴം, വെള്ളി എന്നീ ദിവസങ്ങളാണ് ഉത്തമം. നിര്‍മ്മാണം തുടങ്ങുന്നതിന് പതിപദ, പഞ്ചമി, ദശമി, ഷഷ്ഠി, പൂര്‍ണിമ എന്നീ ദിവസങ്ങളിലേതെങ്കിലും തെരഞ്ഞെടുക്കണം.

തെക്ക് പടിഞ്ഞാറ് മൂല (കന്നിമൂല) മറ്റ് ഭാഗങ്ങളെക്കാള്‍ ഉയര്‍ന്ന് നില്‍ക്കുന്ന രീതിയില്‍ വേണം മതില്‍ നിര്‍മ്മിക്കാന്‍. മതിലിന്‍റെ കിഴക്കും വടക്കും ഭാഗങ്ങള്‍ കന്നി മൂലയെക്കാള്‍ 21 ഇഞ്ച് താഴ്ന്നിരിക്കണം. ഇത്തരത്തിലുള്ള നിര്‍മ്മാണം സാധ്യമായില്ല എങ്കില്‍ 21 ഇഞ്ച് എന്നുള്ളത് മൂന്ന് ഇഞ്ചായി കുറയ്ക്കാവുന്നതാണ് എന്നും വാസ്തു വിദഗ്ധര്‍ പറയുന്നു.

ചുറ്റുമതില്‍ പണിയുമ്പോള്‍ ഗേറ്റിനും ഉചിതമായ സ്ഥാനം കാണേണ്ടതുണ്ട്. ഒരിക്കലും തെക്ക് ഭാഗത്ത് ഗേറ്റ് വയ്ക്കരുത്. രണ്ട് ഗേറ്റുകള്‍ ഉള്ളതാണ് ഉത്തമം. ചുറ്റുമതിലിന്റെ വടക്ക് കിഴക്ക് ഭാഗത്ത് വളവ് പാടില്ല. ഇത്തരത്തിലുള്ള വളവ് വീട്ടില്‍ ധനനാശത്തിന് ഇടയുണ്ടാക്കും. കുട്ടികളുടെയും ഗൃഹനാഥന്റെയും അഭിവൃദ്ധിയെ അത് തടസ്സപ്പെടുത്തും.

പ്രധാന കെട്ടിടത്തിലും ഉയരത്തില്‍ മതില്‍ നിര്‍മ്മിക്കരുത്. വീടിന്റെ പ്രധാന വാതിലിന് വെളിയില്‍ നിന്ന് ദര്‍ശനം ലഭിക്കത്തക്ക രീതിയിലായിരിക്കണം മതില്‍ നിര്‍മ്മിക്കേണ്ടത്. വീടിന്റെ കിഴക്ക് ഭാഗത്ത് മതിലില്‍ വിള്ളല്‍ വീണാല്‍ ദാരിദ്ര്യവും തെക്ക് വശത്ത് വിള്ളല്‍ വീണാല്‍ ജീവഹാനിയുമാണ് ഫലമെന്ന് വിദഗ്ധര്‍ പറയുന്നു. നിര്‍മ്മാണത്തിലിരിക്കുന്ന മതില്‍ പുറത്തേക്ക് തകര്‍ന്ന് വീണാല്‍ വീട്ടില്‍ മോഷണം നടന്നേക്കാമെന്ന സൂചനയാണെന്നും പറയപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button