Latest NewsNewsIndia

ശൈത്യകാലത്ത് ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണത്തില്‍ 20 ശതമാനം കുറവുണ്ടായതായി റിപ്പോര്‍ട്ട്‌

ന്യൂഡല്‍ഹി: ഈ ശൈത്യകാലത്ത് ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണത്തില്‍ 20 ശതമാനം കുറവുണ്ടായതായി സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്റ് (സിഎസ്ഇ). നഗരത്തിലെ 81 എയര്‍ ക്വാളിറ്റി പരിശോധനാ കേന്ദ്രങ്ങളിലെ ഡേറ്റ വിലയിരുത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. 2015 ജനുവരി 1 മുതല്‍ 7 വര്‍ഷത്തെ വായുനിലവാരം പരിശോധിച്ചതില്‍ നിന്നാണ് നഗരത്തിന് ആശ്വാസമാകുന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്.

Read Also: മുസ്ലീം സ്ത്രീകള്‍ അന്യപുരുഷന്മാരുമായി ഇടകലര്‍ന്ന് ഇരുന്നു; പാരമ്പര്യ വിരുദ്ധമായ കാര്യങ്ങള്‍ നടന്നുവെന്ന് സമസ്ത

കോവിഡിനു മുന്‍പ്, ഒക്ടോബര്‍ 1 മുതല്‍ ഫെബ്രുവരി 28 വരെയുള്ള സമയത്തെ പിഎം 2.5ന്റെ നില 180-190 എന്നാണു ശരാശരി രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ കോവിഡ് സമയത്തിനു ശേഷം ഇതു 150-160 എന്ന നിലയിലേക്കു താഴ്ന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. 2020-21നെക്കാള്‍ മെച്ചപ്പെട്ടതായിരുന്നു 2021- 22 വര്‍ഷത്തെ ശൈത്യകാലം എന്നും ഈ കാലയളവില്‍ വായു മലിനീകരണം കുറവായിരുന്നുവെന്നും ദേശീയ തലസ്ഥാന മേഖലയിലെ ഭൂരിഭാഗം സ്ഥലങ്ങളിലും സമാന സ്ഥിതിയാണു രേഖപ്പെടുത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button